കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവെന്നും സര്‍ക്കാര്‍

കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍

കൊച്ചി: മുന്‍ എസ് പി സുജിത്ത് ദാസ്, ഡി വൈ എസ് പി ബെന്നി എന്നിവര്‍ക്കെതിരെ വീട്ടമ്മ നല്‍കിയ ബലാത്സംഗ പരാതി കള്ളപ്പരാതിയെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. മൊഴികള്‍ പരസ്പര വിരുദ്ധമാണ്. അതുകൊണ്ട് കേസെടുക്കാന്‍ ആകില്ലെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

പോലീസ് ഉദ്യോഗസ്ഥരുടെ ഫോണ്‍ കോളുകള്‍ ഉള്‍പ്പെടെ പരിശോധിച്ചുവെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കേസെടുത്താല്‍ പോലീസിന്റെ മനോവീര്യം തകരുമെന്നും പരാതി തള്ളണമെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു.

Top