കൗമാരക്കാർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ: വിമർശനങ്ങളും ശക്തം

സോഷ്യൽ മീഡിയകൾ സാമൂഹിക ഇടപെടലുകളില്‍ വിള്ളലുണ്ടാക്കുന്നു എന്ന് ആന്തോണിയോ അല്‍ബാനിസ്

കൗമാരക്കാർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ: വിമർശനങ്ങളും ശക്തം
കൗമാരക്കാർക്ക് സോഷ്യൽ മീഡിയ വിലക്കേർപ്പെടുത്തി ഓസ്‌ട്രേലിയ: വിമർശനങ്ങളും ശക്തം

സിഡ്‌നി: കുട്ടികളുടെ മാനസിക ആരോഗ്യം കണക്കിലെടുത്ത് സാമൂഹ്യ മാധ്യമ ഇടപെടലുകള്‍ക്ക് പ്രായപരിധി നിശ്ചയിച്ചുള്ള നിയമം നടപ്പാക്കാനൊരുങ്ങി ഓസ്‌ട്രേലിയൻ സർക്കാർ. എന്നാൽ നിരവധി വിമർശനങ്ങളും ഇതിനെതിരെ ഉയരുന്നുണ്ട്. സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിനുള്ള പ്രായപരിധി നിശ്ചയിച്ചിട്ടില്ലെങ്കിലും 14 നും 15നും ഇടയിലുള്ള കുട്ടികൾക്ക് ആയിരിക്കും നിന്ത്രണം ഉണ്ടാകുക. കുട്ടികള്‍ അവരുടെ ഫോണുകളും കമ്പ്യൂട്ടറുകളും ഉപേക്ഷിച്ച് സ്വിമ്മിങ്ങ് പൂളിലും ടെന്നീസ് കോര്‍ട്ടിലും ഇറങ്ങുന്നത് കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പുതിയ തീരുമാനത്തിൽ ഓസ്‌ട്രേലിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പ്രധാനമന്ത്രി ആന്തോണിയോ അല്‍ബാനിസ് പറഞ്ഞു.

ALSO READ: വാളയാർ പെൺകുട്ടികൾക്കെതിരെ മോശം പരാമർശം; 24 ന്യൂസിനെതിരെ പോക്സോ കുറ്റം ചുമത്താം

സോഷ്യൽ മീഡിയകൾ സാമൂഹിക ഇടപെടലുകളില്‍ വിള്ളലുണ്ടാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിയമം നിലവില്‍ വന്നാല്‍ സാമൂഹിക മാധ്യമങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രായപരിധി നിശ്ചയിക്കുന്ന ലോകത്തെ അഞ്ചാമത്തെ രാജ്യമായിരിക്കും ഓസ്‌ട്രേലിയ. എന്നാല്‍ കൗമാരക്കാരുടെ ഡിജിറ്റല്‍ അവകാശങ്ങളുടെ ലംഘനമാണ് ഇതെന്ന വിമർശനം കനത്തതോടെ യൂറോപ്യന്‍ യൂണിയനടക്കം നിയമം പിന്‍വലിക്കേണ്ടതായി വന്നിട്ടുണ്ട്.

12-നും 17നും ഇടയില്‍ പ്രായമുള്ള ഓസ്‌ട്രേലിയയിലെ മുക്കാല്‍ ഭാഗം കുട്ടികളും യൂട്യൂബ്- ഇന്‍സ്റ്റഗ്രാം പോലുള്ള സാമൂഹിക മാധ്യമങ്ങള്‍ നിരന്തരം ഉപയോഗിക്കുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ലോകത്ത് ഏറ്റവും അധികം ഓണ്‍ലൈന്‍ ഉപഭോക്താക്കളുള്ള രാജ്യം കൂടിയാണ് ഓസ്‌ട്രേലിയ.

Top