മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് നടത്താൻ സർക്കാർ വിജ്ഞാപനമായി

നവംബര്‍ 16 മുതൽ ഡിസംബര്‍ 21വരെ ആറു സ്ഥലങ്ങളിലായാണ് വള്ളംകളി നടക്കുക

മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ്  നടത്താൻ സർക്കാർ വിജ്ഞാപനമായി
മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ്  നടത്താൻ സർക്കാർ വിജ്ഞാപനമായി

ആലപ്പുഴ: മാറ്റിവെച്ച ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി നടത്താൻ തീരുമാനിച്ച് സർക്കാർ വിജ്ഞാപനം ഇറക്കി. നവംബര്‍ 16 മുതൽ ഡിസംബര്‍ 21വരെ ആറു സ്ഥലങ്ങളിലായാണ് വള്ളംകളി നടക്കുക. ആദ്യ മത്സരം നവംബര്‍ 16ന് താഴത്തങ്ങാടിയിൽ നടക്കും.


താഴത്തങ്ങാടിക്ക് പുറമെ കൈനകരി, പാണ്ടനാട്, കരുവാറ്റ, കായംകുളം, കൊല്ലം എന്നിവിടങ്ങളിലും മത്സരം നടക്കും. അവസാന മത്സരം ഡിസംബര്‍ 21ന് നടക്കും. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് ബോട്ട് ലീഗ് മാറ്റിവെച്ചത്.

Also Read: ‘സ്കൂൾ കായിക മേളയിൽ സുരേഷ് ഗോപിയെ ക്ഷണിക്കില്ല’: വി ശിവൻകുട്ടി

ചാമ്പ്യൻസ് ബോട്ട് ലീഗ് മാറ്റിവെച്ചതോടെ വള്ളംകളി സമിതികളും ക്ലബ്ബുകളും സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു . ബോട്ട് ലീഗ് മുന്നില്‍ കണ്ട് പണമിറക്കുകയും പരിശീലനം നടത്തുകയും ചെയ്തവരാണ് പ്രതിസന്ധിയിലായത്.

ഇവരുടെ ആവശ്യം വലിയ ചർച്ചയായതിന് പിന്നാലെയാണ് ചാമ്പ്യന്‍സ് ബോട്ട് ലീഗ് നടത്താൻ തീരുമാനിച്ചത്. ഇതിനായി എല്ലാ ഇടപെടലും ടൂറിസം വകുപ്പ് നടത്തുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. ചാമ്പ്യന്‍ ബോട്ട് ലീഗുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് യോഗം ചേര്‍ന്നതായും മന്ത്രി പറഞ്ഞു.

Top