തിരുവനന്തപുരം: ഉന്നതവിദ്യാഭ്യാസ വകുപ്പുമന്ത്രി ആര്‍. ബിന്ദുവിന്റെ വിമര്‍ശനത്തോട് പ്രതികരിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മന്ത്രിയുടെ അര്‍ഥമില്ലാത്ത പരാമര്‍ശങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണമെന്ന് അദ്ദേഹം ചോദിച്ചു.
കേരളത്തില്‍ പത്തിലേറെ സര്‍വകലാശാലകളില്‍ വൈസ് ചാന്‍സലര്‍മാരില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. മന്ത്രിയുടെ അര്‍ഥമില്ലാത്ത പരാമര്‍ശങ്ങള്‍ക്ക് താന്‍ എന്തിന് മറുപടി പറയണം. കഴിഞ്ഞ ഒരുവര്‍ഷമായി വൈസ് ചാന്‍സലര്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ട് സര്‍ക്കാരിനെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.
കേരള സര്‍വകലാശാലയുടെ കാര്യത്തില്‍ ഇതിനകം ആറുതവണയാണ് ഓര്‍പ്പിച്ചത്. ഈ ആവശ്യത്തിന് വേണ്ടി ഒടുവില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ മന്ത്രി എത്തി. അവര്‍ ആ യോഗത്തില്‍ അസ്വാരസ്യമുണ്ടാക്കിയെന്നും ഗവര്‍ണര്‍ തിരുവനന്തപുരത്ത് മാധ്യമങ്ങളോടു പ്രതികരിച്ചു. ഗവര്‍ണറുടെ ഉത്തരവാദിത്വം താന്‍ നിറവേറ്റുകയാണെന്നും സര്‍വകലാശാലകള്‍ക്ക് സ്ഥിരം വി.സിമാര്‍ ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.