പാലക്കാട്: പൊതുചടങ്ങിനിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീ പിടിച്ചു. അകത്തേത്തറ ശബരി ആശ്രമത്തില്‍ ശതാബ്ദി ആഘോഷ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയതാണ് ഗവർണർ. ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെയാണ് മുന്നിലുണ്ടായിരുന്ന നിലവിളക്കില്‍നിന്ന് തീ പടര്‍ന്നത്.
എന്നാൽ ഗവർണർ ഇത് അറിഞ്ഞിരുന്നില്ല. വേദിയിൽ ഗവർണറുടെ പിന്നിൽ നിന്നിരുന്ന വനിതയാണ് ഷാളിന് തീപിടിച്ച കാര്യം ശ്രദ്ധയിൽപ്പെടുത്തിയത്. ഉടന്‍ സമീപത്തുണ്ടായിരുന്ന ആളുകളും സുരക്ഷാ ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണച്ചതിനാല്‍ വലിയ അപടകം ഒഴിവായി. ഇന്ന് രാവിലെ 10.45-ഓടെയായിരുന്നു സംഭവം.
Also Read: കോടിയേരി ബാലകൃഷ്ണന്റെ വെങ്കല പ്രതിമ മുഖ്യമന്ത്രി അനാച്ഛാദനം ചെയ്തു
ഗാന്ധിജി പാലക്കാട് എത്തുമ്പോഴെല്ലാം സന്ദര്‍ശിക്കുകയും താമസിക്കുകയും ചെയ്തിട്ടുള്ള ഇടമാണ് ആശ്രമത്തിലുള്ള ഗാന്ധി കുടീരം. ഇവിടെയാണ് ഗവർണർ ആദ്യം സന്ദർശനം നടത്തിയത്.