മണിപ്പൂര്‍ സംഘര്‍ഷം: ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി

അസം ഗവര്‍ണറായ അദ്ദേഹം മണിപ്പൂരിന്റെ അധിക ചുമതലയാണ് വഹിക്കുന്നത്

മണിപ്പൂര്‍ സംഘര്‍ഷം: ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി
മണിപ്പൂര്‍ സംഘര്‍ഷം: ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി

ഇംഫാല്‍: മണിപ്പൂര്‍ ഗവര്‍ണര്‍ ലക്ഷ്മണ്‍ പ്രസാദ് ആചാര്യ സംസ്ഥാനം വിട്ട് അസമിലെത്തി. രാജ്ഭവന്‍ മാര്‍ച്ചിനിടെ വിദ്യാര്‍ഥികളും പൊലീസും ഏറ്റുമുട്ടിയതിന് പിന്നാലെയാണ് ഗവര്‍ണര്‍ സംസ്ഥാനം വിട്ടത്. അസം ഗവര്‍ണറായ അദ്ദേഹം മണിപ്പൂരിന്റെ അധിക ചുമതലയാണ് വഹിക്കുന്നത്. ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് അദ്ദേഹം അസമിലേക്ക് പോയത്. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മണിപ്പൂര്‍ സര്‍വകലാശാല ബിരുദ, ബിരുദാനന്തര പരീക്ഷകള്‍ മാറ്റിവെച്ചു.

ചൊവ്വാഴ്ച രാജ്ഭവനിലേക്ക് നടന്ന വിദ്യാര്‍ഥി മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ വിദ്യാര്‍ഥികളും സുരക്ഷാ ഉദ്യോഗസ്ഥരും ഉള്‍പ്പെടെ 55 പേര്‍ക്ക് പരിക്കേറ്റിരുന്നു. രാജ്ഭവനിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച വിദ്യാര്‍ഥികളെ പിരിച്ചുവിടാന്‍ പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചു. ക്രമസമാധാനം കൈകാര്യം ചെയ്യുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന ഡി.ജി.പി, സര്‍ക്കാറിന്റെ സുരക്ഷാ ഉപദേഷ്ടാവ് എന്നിവരെ മാറ്റണമെന്നാണ് സമരക്കാര്‍ ആവശ്യപ്പെടുന്നത്. സംഘര്‍ഷത്തിന് പിന്നാലെ ചൊവ്വാഴ്ച രാത്രി ഗവര്‍ണര്‍ 11 വിദ്യാര്‍ഥി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Top