തിരുവനന്തപുരം: സജി ചെറിയാന്‍ മന്ത്രിസ്ഥാനം രാജിവയ്ക്കണോ എന്നത് സര്‍ക്കാരും മന്ത്രിയുമാണ് തീരുമാനിക്കേണ്ടതെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കോടതി ഉത്തരവ് വിശദമായി പഠിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ പരിശോധിക്കാമെന്നും ഗവര്‍ണര്‍ പറഞ്ഞു.
Also Read: സ്കൂൾ ഉച്ചഭക്ഷണത്തിൽ പുഴു, വിദ്യാർഥികൾ ആശുപത്രിയിൽ, 4 പേരുടെ നില ഗുരുതരം
കേസ് നിലനില്‍ക്കുമ്പോള്‍ സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നതില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിയെ വിയോജിപ്പ് അറിയിച്ചിരുന്നു. ഭാവിയില്‍ ഇക്കാര്യത്തില്‍ തിരിച്ചടി ഉണ്ടായാല്‍ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന സന്ദേശം മുഖ്യമന്ത്രിക്കു നല്‍കിയ ശേഷമാണ് ഗവര്‍ണര്‍ സത്യപ്രതിജ്ഞയ്ക്ക് അനുമതി നല്‍കിയത്.