ദിവ്യയുടെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വം; വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍

ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തില്‍ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു.

ദിവ്യയുടെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വം; വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍
ദിവ്യയുടെ കണ്ണൂര്‍ സര്‍വകലാശാല സെനറ്റ് അംഗത്വം; വി സിയോട് വിശദീകരണം തേടി ഗവര്‍ണര്‍

തിരുവനന്തപുരം: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അറസ്റ്റിലായ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യ കണ്ണൂര്‍ സര്‍വകലാശാല സെനറ്റില്‍ അംഗമായി തുടരുന്നതില്‍ വിശദീകരണം തേടി ഗവര്‍ണ്ണര്‍. കണ്ണൂര്‍ വിസിയോടാണ് വിശദീകരണം ആവശ്യപ്പെട്ടത്.

Read Also: വ്യാജ വാഗ്ദാനങ്ങള്‍ നല്‍കി കോണ്‍ഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ്; വിമര്‍ശിച്ച് മോദി

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് രാജിവെച്ച ദിവ്യ ആത്മഹത്യാ പ്രേരണക്കുറ്റത്തിന് ജയിലിലാണ്. ജില്ലാ പഞ്ചായത്ത് അധ്യക്ഷയെന്ന നിലയിലുള്ള സെനറ്റ് അംഗത്വത്തില്‍ നിന്നും ദിവ്യയെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിസിയോട് ഗവര്‍ണ്ണര്‍ വിശദീകരണം തേടിയത്.

Top