CMDRF

സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല: പി രാജീവ്

പുറത്തുവരുന്ന വെളിപ്പെടുത്തലുകള്‍ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്ന് പി രാജീവ്

സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല: പി രാജീവ്
സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല: പി രാജീവ്

കൊച്ചി: സിനിമാ മേഖലയിലെ ലൈംഗികാരോപണ വിവാദങ്ങളിൽ പ്രതികരണവുമായി മന്ത്രി പി രാജീവ്. സർക്കാരിന് ആരെയും സംരക്ഷിക്കേണ്ട ആവശ്യമില്ല. എഎംഎംഎ ഭാരവാഹികളുടെ രാഷ്ട്രീയം എന്തെന്ന് എല്ലാവർക്കും അറിയാമല്ലോ, ഹേമ കമ്മിറ്റി റിപ്പോർട്ട് കോടതി പരിശോധിക്കുന്നുണ്ടെന്നും പി രാജീവ് വ്യക്തമാക്കി. പുറത്തുവരുന്ന വെളിപ്പെടുത്തലുകൾ നിയമപരമായി പരിശോധിച്ച് ഉചിതമായ തീരുമാനമെടുക്കുമെന്നും പി രാജീവ് പറഞ്ഞു.

ലൈംഗികാരോപണങ്ങൾ ഉയർന്നതിന് പിന്നാലെ നടൻ സിദ്ദിഖ് എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനവും രഞ്ജിത് സംസ്ഥാന ചലച്ചിത്ര അക്കാദമി സ്ഥാനവും രാജിവെച്ചിരുന്നു. നടി രേവതി സമ്പത്താണ് സിദ്ദിഖിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്. എഎംഎംഎ ജനറൽ സെക്രട്ടറി സ്ഥാനത്ത് നിന്ന് താൻ രാജിവെക്കുന്നതായി ഇന്ന് രാവിലെയാണ് സിദ്ദിഖ് അറിയിച്ചത്. ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്നും സ്വമേധയ രാജിവെക്കുകയാണെന്നാണ് സിദ്ദിഖ് അറിയിച്ചു.

രാജിക്കത്ത് എഎംഎംഎ പ്രസിഡന്റ് മോഹൻലാലിന് കൈമാറി . ‘എനിക്ക് എതിരെ വന്നുകൊണ്ടിരിക്കുന്ന ആരോപണങ്ങൾ താങ്കളുടെ ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ഈ സാഹചര്യത്തിൽ ‘അമ്മ’യുടെ ജനറൽ സെക്രട്ടറി സ്ഥാനത്തു നിന്നും ഞാൻ സ്വമേധയാ രാജി വെക്കുന്നതായി താങ്കളെ അറിയിച്ചു കൊള്ളട്ടെ’, എന്നാണ് രാജിക്കത്തിലെ പരാമർശം.

Also Read:ചലച്ചിത്ര അക്കാദമിക്ക് കളങ്കം വരുത്തിയ ചെയര്‍മാനാണ് രഞ്ജിത്ത്: വിനയന്‍

പ്ലസ് ടു പഠിക്കുന്ന സമയത്താണ് സിദ്ദിഖ് തന്നോട് മോശമായി പെരുമാറിയതെന്നും 2019ൽ തന്നെ ഇക്കാര്യം പൊതു സമൂഹത്തിൽ തുറന്നുപറഞ്ഞിട്ടുണ്ടെന്നും നടി രേവതി സമ്പത് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പീഡനം നേരിട്ടുവെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെ സിനിമയിൽ നിന്നും മാറ്റി നിർത്തപ്പെട്ടെന്നും അവർ കൂട്ടിച്ചേർത്തു. സിദ്ദിഖ് ഇപ്പോൾ പറയുന്നതെല്ലാം കള്ളമാണെന്നും താനടക്കമുള്ള എല്ലാ അതിജീവിതമാരോടും ചെയ്തിരിക്കുന്നത് ബലാത്സംഗമാണെന്നും അവർ പറഞ്ഞു. സ്വയം കണ്ണാടി നോക്കിയാൽ അദ്ദേഹത്തിന് ക്രിമിനലിനെ കാണാമെന്നും രേവതി പറഞ്ഞു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും തൊട്ടു പിന്നീട് കഴുത്തിലും മുടിയിലും തലോടിയെന്നും മിത്ര മാധ്യമങ്ങളോട് പറഞ്ഞു.

അന്ന് കടന്ന് പോയ മാനസികാവസ്ഥയെക്കുറിച്ച് ആർക്കും മനസിലാക്കാനാവില്ല. ഡോക്യുമെന്ററി സംവിധായകൻ ജോഷി ജോസഫിനോടാണ് പരാതി പറഞ്ഞത്. പാലേരി മാണിക്യം സിനിമയിലും, മറ്റു മലയാളം സിനിമകളിലും പിന്നീട് അവസരം കിട്ടിയില്ല. മോശം പെരുമാറ്റം എതിർത്തത് കൊണ്ട് മാത്രമാണ് അവസരം നിഷേധിച്ചത്. തിരിച്ചു നാട്ടിലേക്കു പോകാനുള്ള പണം പോലും തന്നില്ല. പിറ്റേന്ന് ഒറ്റയ്ക്കാണ് നാട്ടിലേക്ക് മടങ്ങിയത്, മിത്ര പറഞ്ഞു.

Top