സാങ്കേതിക സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

സാങ്കേതിക സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍
സാങ്കേതിക സര്‍വകലാശാല വി.സി നിയമനം; സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍

തിരുവനന്തപുരം: ഡോ എപിജെ അബ്ദുകള്‍ കലാം സാങ്കേതിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തിന് സ്വന്തം നിലയ്ക്ക് സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് സര്‍ക്കാര്‍. സര്‍വകലാശാലകളില്‍ വിസി നിയമനത്തിന് ഗവര്‍ണറോട് നിര്‍ദേശിക്കണമെന്ന ഹര്‍ജി നാളെ കോടതി പരിഗണിക്കാനിരിക്കേയാണ് സര്‍ക്കാര്‍ നീക്കം. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചുകൊണ്ട് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. സുപ്രിംകോടതി വിധിയനുസരിച്ച് ഗവര്‍ണര്‍ക്കാണ് വിസിമാരെ നിയമിക്കാനും സെര്‍ച്ച് കമ്മിറ്റി രൂപീകരിക്കാനും അധികാരം.

രാജ്ഭവനോട് നോമിനിയെ നിര്‍ദേശിക്കാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രാജ്ഭവന്‍ ഇക്കാര്യത്തില്‍ പ്രതികരിച്ചിരുന്നില്ല. തുടര്‍ന്നാണ് സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. രാഷ്ട്രപതി അനുമതി നിഷേധിച്ച ബില്ലിലെ വ്യവസ്ഥകള്‍ പ്രകാരമാണ് സര്‍ക്കാര്‍ ഉത്തരവ്.സര്‍വകലാശാല, യുജിസി ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാകും സേര്‍ച് കമ്മിറ്റി രൂപീകരിക്കുക. ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ക്കാണ് നിലവില്‍ സാങ്കേതിക സര്‍വകലാശാലയുടെ അധിക ചുമതല നല്‍കിയിരിക്കുന്നത്.

Top