CMDRF

ഗവ. മെഡിക്കല്‍ കോളേജുകള്‍ പ്രതിസന്ധിയില്‍; ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം നിര്‍ത്തി വിതരണക്കാര്‍

വ. മെഡിക്കല്‍ കോളേജുകളിലെ ഹൃദയ ശസ്ത്രക്രിയകള്‍ പ്രതിസന്ധിയിലേക്ക്. ഹൃദയ ശസ്ത്രക്രിയ ഉപകരണങ്ങളുടെ വിതരണം വിതരണക്കാര്‍ നിര്‍ത്തി. സര്‍ജിക്കല്‍ ഉപകരണങ്ങളുടെ വിതരണം ഏപ്രില്‍ 1 മുതലാണ് കമ്പനികള്‍ നിര്‍ത്തിയത്.

30 കോടി രൂപയാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് കമ്പനികള്‍ക്ക് നല്‍കാനുള്ള കുടിശ്ശിക.സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ചികിത്സാസഹായ പദ്ധതികളില്‍ നിന്നുള്ള ഫണ്ട് ലഭിക്കാത്തതാണ് തിരിച്ചടിയാകുന്നത്.2023 ഡിസംബര്‍ 31 വരെയുള്ള കുടിശികയായ 143 കോടി രൂപ നല്‍കാത്തതിനെ തുടര്‍ന്നാണ് വിതരണം നിര്‍ത്തിയത്. മെഡിക്കൽ കോളേജുകളില്‍ അവശേഷിക്കുന്നത് ഒരാഴ്ചത്തേക്ക് കൂടിയുള്ള സര്‍ജിക്കല്‍ ഉപകരണങ്ങള്‍ മാത്രമാണ്.

Top