മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍

മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.

മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍
മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം; കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്ന് സര്‍ക്കാര്‍

ഇംഫാല്‍: മണിപ്പൂരില്‍ സംഘര്‍ഷം അതിരൂക്ഷം. കുക്കി സംഘടനകള്‍ക്കെതിരെ കടുത്ത നടപടി വേണമെന്ന് മണിപ്പൂര്‍ സര്‍ക്കാര്‍. മുഖ്യമന്ത്രി എന്‍ ബിരേന്‍ സിംഗിന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുക്കികളെ ഭീകര സംഘടനയായി പ്രഖ്യാപിക്കണമെന്നാണ് ആവശ്യം. കേന്ദ്രത്തോട് ഈ ആവശ്യം ഉന്നയിച്ചു. ഏഴു ദിവസത്തിനുള്ളില്‍ ഇക്കാര്യത്തില്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. നിരപരാധികളായവരെ കൊലപ്പെടുത്തിയ കുക്കി ആക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് യോഗത്തില്‍ ഉയര്‍ന്ന പ്രധാന ആവശ്യം.

സംസ്ഥാനത്ത് AFSPA നടപ്പാക്കുന്നത് ഉടന്‍ പുന പരിശോധിക്കണം. കുക്കികള്‍ക്കെതിരെ 7 ദിവസത്തിനകം അടിയന്തര നടപടി വേണം. ജിരിബാമിലെ 6 പേരുടെ കൊലപാതക കേസും ബിഷ്ണുപൂരില്‍ കര്‍ഷകയെ കൊലപ്പെടുത്തിയ കേസും NIA ക്ക് കൈമാറണം. സമയപരിതിക്കുള്ളില്‍ നടപടി ഉണ്ടായില്ലെങ്കില്‍ ജനങ്ങളുമായി കൂടിയാലോചിച്ചു തുടര്‍ തീരുമാനങ്ങള്‍ എടുക്കും. മണിപ്പൂരില്‍ സമാധാനവും സാധാരണ നിലയും പുനഃസ്ഥാപിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ സ്വീകരിക്കണം എന്നിവയാണ് പ്രധാന ആവശ്യങ്ങള്‍. ജനപ്രതിനിധികളുടെ വീടുകള്‍ ആക്രമിച്ച സംഭവത്തെ NDA യോഗം അപലപിച്ചു.

Top