തിരുവനന്തപുരം: വയനാട് മുണ്ടക്കൈ, ചൂരൽമല ഉരുൾ പൊട്ടലിനെ അതിജീവിച്ച മനുഷ്യരെ സഹായിക്കാനായി സാലറി ചാലഞ്ചുമായി സർക്കാർ. ചലഞ്ച് ഫെറ്റോ (ഫെഡറേഷൻ ഒഫ് എംപ്ലോയിസ് ആൻഡ് ടീച്ചേഴ്‌സ് ഓർഗനൈസേഷൻ) സ്വാഗതം ചെയ്തിരുന്നു. ജീവനക്കാർക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളിൽ നിന്ന് തവണകളായി നൽകാൻ സർക്കാർ ഓപ്ഷൻ നൽകണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡൻ്റ് എസ് കെ ജയകുമാർ ആവശ്യപ്പെട്ടു.
സ്വമേധയാ നൽകുന്ന സഹായത്തെ സംബന്ധിച്ച് ജീവനക്കാർക്കും അധ്യാപകർക്കും സ്വന്തം നിലയിൽ തീരുമാനം എടുക്കാൻ അവസരം ഉണ്ടാകണമെന്ന നിർദ്ദേശവും അദ്ദേഹം മുന്നോട്ട് വെച്ചു.
ജീവനക്കാരുടെ അഞ്ചുദിവസത്തിന് മുകളിലുള്ള ശമ്പളമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഇതുസംബന്ധിച്ച നിർദേശം സർക്കാർ സർവീസ് സംഘടനകളുടെ മുന്നിൽ വെച്ചിട്ടുണ്ട്. സംഘടനകളുമായി സമവായത്തിലെത്തിയാൽ ദുരിതാശ്വാസ നിധിയിലേക്ക് സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കും.
അതേസമയം, ജീവന്‍ നഷ്ടപ്പെട്ട തിരിച്ചറിപ്പെടാത്തവരുടെ കൂട്ട സംസ്‌കാരം നടത്തി. ഇന്ന് വൈകിട്ട് പുത്തുമലയില്‍ തയാറാക്കിയ കൂട്ടകുഴിമാടങ്ങളിലാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്. തിരിച്ചറിയാത്തവർക്കായി 200 കുഴിമാടങ്ങളാണ് തയ്യാറാക്കിയത്. 27 മൃതദേഹങ്ങളും 154 ശരീരഭാഗങ്ങളുമാണ് ഇന്ന് സംസ്കരിച്ചത്. 16 പേരുടെ മൃതദേഹങ്ങളാണ് ആദ്യം സംസ്കരിച്ചത്.