CMDRF

ബിരുദം പൂര്‍ത്തിയാക്കിയത് 1940ല്‍; 83 വര്‍ഷം കാത്തിരുന്ന് സ്റ്റാന്‍ഫോര്‍ഡില്‍ നിന്ന് എംഎ പൂര്‍ത്തിയാക്കി 105കാരി

1936ല്‍ കലാലയ ജീവിതം ആരംഭിച്ച വിര്‍ജീനിയ ഹിസ്‍ലോപ്പ് ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത് 2024ല്‍..! തന്റെ 105ാമത്തെ വയസില്‍ സ്റ്റാന്‍ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടി ചരിത്ര നേട്ടം കുറിച്ചിരിക്കുകയാണ് വിര്‍ജീനിയ.

1940ല്‍ ഇവര്‍ ബിരുദം പൂര്‍ത്തിയാക്കി. എന്നാല്‍, ബിരുദാനന്തര ബിരുദത്തിനായി വിര്‍ജീനിയ കാത്തിരുന്നത് നീണ്ട 83 വര്‍ഷമാണ്. ഫൈനല്‍ പ്രോജക്ടിന്റെ സമയത്താണ് ജോര്‍ജ് ഹിസ്‍ലോപ്പുമായി ഇവരുടെ വിവാഹം നടക്കുന്നത്. രണ്ടാം ലോകമഹായുദ്ധ സമയത്ത് റിസര്‍വ് ഓഫിസ് ട്രെയിനിങ്ങിലേക്ക് ഹിസ്‍ലോപ്പിന് പോകേണ്ടി വന്നതിനാല്‍ വിര്‍ജീനിയക്കും ഒപ്പം പോകേണ്ടി വന്നു. അങ്ങനെ തുടര്‍പഠനം നടന്നില്ല.

നീണ്ട 83 വര്‍ഷത്തിന് ശേഷമാണ് വിര്‍ജീനിയ തന്റെ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയത്. ഭര്‍ത്താവിന്റെ സൈനിക സേവനം പൂര്‍ത്തിയാകുന്നത് വരെ വിര്‍ജീനിയ കുടുംബ ജീവിതത്തിന് മുന്‍ഗണന നല്‍കി.

പതിറ്റാണ്ടുകള്‍ക്ക് ശേഷം സ്റ്റാന്‍ഫോര്‍ഡിലേക്ക് മടങ്ങിയെത്തിയ വിര്‍ജീനിയ തന്റെ 105ാമത്തെ വയസില്‍ സ്റ്റാന്‍ഫോഡില്‍ നിന്ന് എം.എ പൂര്‍ത്തിയാക്കി. ഈ അപൂര്‍വ നേട്ടത്തിന്റെ ചിത്രങ്ങള്‍ സ്റ്റാന്‍ഫോഡ് സര്‍വകലാശാല സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്.

Top