വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പണം പിഴ സഹിതം പിടിച്ച് ഗ്രാമീണ്‍ ബാങ്ക്

വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പണം പിഴ സഹിതം പിടിച്ച് ഗ്രാമീണ്‍ ബാങ്ക്
വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരിത ബാധിതരുടെ പണം പിഴ സഹിതം പിടിച്ച് ഗ്രാമീണ്‍ ബാങ്ക്

കോഴിക്കോട് : വിലങ്ങാട് ഉരുള്‍പൊട്ടലില്‍ വരുമാന മാര്‍ഗമായ കട നഷ്ടമായ സിജോ തോമസില്‍ നിന്ന് ഗ്രാമീണ്‍ ബാങ്ക് 15000 രൂപ പിടിച്ചു. വരുമാനം നിലച്ചതോടെ ഒരാള്‍ സഹായ ധനമായി നല്‍കിയ പണമാണ് ഗ്രാമീണ്‍ ബാങ്ക് പിടിച്ചതെന്ന് സിജോ പറയുന്നു. കഴിഞ്ഞ 14 ആം തിയ്യതി ഉച്ചക്കാണ് പണം അക്കൗണ്ടില്‍ എത്തിയത്. അന്ന് തന്നെ ബാങ്ക് പണം പിടിച്ച് എടുത്തു. ഗ്രാമീണ്‍ ബാങ്കില്‍ സിജോ തോമസിന് ലോണ്‍ ഉണ്ടായിരുന്നു. ലോണ്‍ തിരിച്ചടവ് തുകയാണ് പിഴ സഹിതം പിടിച്ചത്. വിലങ്ങാട് സിജോ നടത്തിയിരുന്നത് ഫ്രോസണ്‍ മീറ്റ് സ്റ്റാള്‍ പൂര്‍ണമായും ഉരുള്‍പൊട്ടലില്‍ ഒലിച്ചു പോയി. ഇതോടെ വരുമാനം നിലച്ച് പ്രതിസന്ധിയിലായിപ്പോയ കുടുംബത്തിന്റെ പണമാണ് ബാങ്ക് പിടിച്ചത്.

കഴിഞ്ഞ ദിവസം ചൂരല്‍മലയിലെ ഗ്രാമീണ ബാങ്കില്‍ നിന്ന് 50,000 രൂപ വായ്പ എടുത്ത പുഞ്ചിരി മട്ടത്തെ മിനിമോളുടെ അക്കൌണ്ടില്‍ നിന്നും ഗ്രാമീണ്‍ ബാങ്ക് ഇഎംഐ പിടിച്ചിരുന്നു. സര്‍ക്കാരില്‍ നിന്നും കിട്ടിയ അടിയന്തിര ധനസഹായം അക്കൌണ്ടില്‍ വന്നതിന് പിന്നാലെയാണ് പണം പിടിച്ചത്. എല്ലാം നഷ്ടപ്പെട്ട് വയനാട്ടിലെ ക്യാമ്പുകളില്‍ കഴിയുന്നവരോടുളള ബാങ്കിന്റെ ക്രൂര സമീപനം പ്രമുഖ മാധ്യമത്തിലൂടെ പുറത്ത് വന്നതിന് പിന്നാലെ ബാങ്ക് പണം തിരികെ നല്‍കി.

Top