തന്‍റെ 102 വയസ്സുകാരിയായ മുത്തശ്ശി തന്‍റെ പിറന്നാളാഘോഷിച്ചത് ആകാശത്ത്. യുകെയിലെ മെനെറ്റ് ബെയ്‌ലി സ്‌കൈഡൈവിങ് നടത്തിയാണ് തന്‍റെ 102-ാം പിറന്നാള്‍ സൂപ്പർ ആഘോഷമാക്കിയത്. അതേസമയം ഏഴായിരം അടി ഉയരത്തില്‍ നിന്ന് സ്‌കൈഡൈവിങ് ചെയ്ത് ബ്രിട്ടന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രായമേറിയ സ്‌കൈഡൈവര്‍ ആയി മാറിയിരിക്കുകയാണ് ഇപ്പോൾ 102 കാരിയായ മെനെറ്റ്.
Also Read: സുഡാനിൽ അണക്കെട്ട് തകർന്നു; 132 മരണം, ഇരുന്നൂറിലധികം ആളുകളെ കാണാതായി
അതേസമയം മേനറ്റിന്റെ ആകാശത്തുള്ള ബർത്ഡേയ് ആഘോഷത്തിന്റെ വീഡിയോ ഡെയ്‌ലി മെയിലാണ് ഇവർ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. എന്നാൽ ഇന്‍സ്ട്രക്ടര്‍ക്കൊപ്പം മെനറ്റ് വിമാനത്തില്‍ നിന്ന് ചാടുന്നതും കുറച്ചുകഴിഞ്ഞ് ഭൂമിയില്‍ ലാന്‍ഡ് ചെയ്യുന്നതും എല്ലാം വീഡിയോയില്‍ കാണാം. എങ്ങനെയുണ്ടായിരുന്നു അനുഭവം എന്ന ചോദ്യത്തിന് ഈ അനുഭവം ‘മനോഹരമായിരുന്നു’ എന്നാണ് മുത്തശ്ശിയുടെ മറുപടി. നിരവധി പേരാണ് ഈ വീഡിയോ ലൈക്ക് ചെയ്തതും കമന്‍റുകള്‍ രേഖപ്പെടുത്തിയതും. അതേസമയം പ്രായം വെറും നമ്പറല്ലേ എന്നാണ് പലരും കുറിച്ചത്.