ഷിരൂര്‍: അര്‍ജുന്റെ മൃതദേഹം കണ്ടുകിട്ടിയതില്‍ വലിയ ആശ്വാസമുണ്ടെന്ന് സഹോദരന് അഭിജിത്ത്. അവസാനമായിട്ടാണെങ്കിലും ഏട്ടനെയും കൊണ്ട് നാട്ടിലേക്ക് പോകണം. ഇന്നലെ പ്രതീക്ഷിക്കാത്ത നിമിഷത്തിലാണ് ലോറി കിട്ടിയത്. ഒരു തെളിവ് പോലുമില്ലാതെ ഈ സംഭവം അവസാനിക്കുമോ എന്ന പേടിയുണ്ടായിരുന്നുവെന്നും ഓര്‍മകളിലേക്കെങ്കിലും എട്ടനെ കിട്ടിയല്ലോ എന്നും അഭിജിത്ത് പറഞ്ഞു. ജൂലൈ 16 മുതല്‍ ഷിരൂരിലുണ്ടെന്നും അഭിജിത്ത് പറഞ്ഞു.