CMDRF

ഇനി ഗ്രീൻ കോഫിയുടെ വരവാണ്…അറിയാം ഗുണങ്ങളെക്കുറിച്ച്

കഫീന്‍ കാൽസ്യം ആ​ഗിരണം ചെയ്യുന്നത് കൂടുതൽ ആയതിനാൽ കാൽസ്യം കു‌റവുള്ളവരേയും ഓസ്റ്റിയോപൊറോസിസ് ഉള്ളവരേയും ഇത് ബാധിച്ചേക്കാം.

ഇനി ഗ്രീൻ കോഫിയുടെ വരവാണ്…അറിയാം ഗുണങ്ങളെക്കുറിച്ച്
ഇനി ഗ്രീൻ കോഫിയുടെ വരവാണ്…അറിയാം ഗുണങ്ങളെക്കുറിച്ച്

മീപകാലത്ത് പലരും ഗ്രീൻ ടീ യിൽ നിന്ന് വഴി തെറ്റി ഗ്രീൻ കോഫിയിലേക്ക് ചേക്കേറുന്നുണ്ട്. നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നായ ഗ്രീന്‍ കോഫിയില്‍ ക്ലോറോജെനിക് ആസിഡുകൾ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് ശക്തമായ ആന്റിഓക്‌സിഡന്റും ആൻറി-ഇൻഫ്ലമേറ്ററി ഇഫക്റ്റുകളും ഉള്ളതാണ്. കൂടാതെ ഇവയില്‍ കഫൈനിന്‍റെ അളവും കുറവാണ്. ഗ്രീന്‍ കോഫിയുടെ ആരോഗ്യ ഗുണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം…

ക്ലോറോജെനിക് ആസിഡുകൾ ധാരാളം അടങ്ങിയ ഗ്രീന്‍ കോഫി രക്തത്തിലെ പഞ്ചസാരയുടെ അളവിനെ കുറയ്ക്കാന്‍ സഹായിക്കും. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ കുറയ്ക്കാനും ഗ്രീന്‍ കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ഹൃദയാരോഗ്യത്തിനും ഗ്രീന്‍ കോഫി കുടിക്കാം. ഗ്രീൻ കോഫി കുടിക്കുന്നത് ശരീരത്തിലെ രോഗപ്രതിരോധ ശേഷി കൂട്ടാനും സഹായിക്കും.വണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഗ്രീന്‍ കോഫി ഡയറ്റില്‍ ഉള്‍പ്പെടുത്താം.

Also Read: പപ്പായയുടെ കുരു ഡയറ്റിൽ ഉൾപ്പെടുത്തലുണ്ടോ? അറിയാം ഗുണങ്ങൾ

ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന ഒന്നാണ് ഗ്രീന്‍ കോഫിയിലെ ക്ലോറോജെനിക് ആസിഡ്. ശരീരത്തിലെ അനാവശ്യ കൊഴുപ്പിനെ കുറയ്ക്കാനും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും ഇവ സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ ധാരാളം അടങ്ങിയ ഗ്രീന്‍ കോഫി ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. ഗ്രീന്‍ കോഫി കുടിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിനും ഗുണം ചെയ്യും.

എന്താണ് ​ഗ്രീൻ കോഫി ?

സാധാരണ ​ഗതിയിൽ കോഫിക്കായി വറുത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. എന്നാൽ ​ഗ്രീൻ കോഫിയിൽ അങ്ങനെയല്ല, ഇതിൽ വറുക്കാത്ത കാപ്പിക്കുരുവാണ് ഉപയോ​ഗിക്കാറുള്ളത്. വറുക്കുമ്പോൾ വിഘടിക്കുന്ന പല ഘടകങ്ങളുടെയും ​ഗുണം ഇവിടെ നഷ്ടമാവില്ല.

അധികമായാൽ എന്തും വിഷമാണല്ലോ, അതിനാൽ ദിവസവും അമിതമായി കഫീൻ ഉപയോ​ഗിക്കുന്നത് പൊതുവെ ശരീരത്തിന് നല്ലതല്ല. കഫീന്‍ കാൽസ്യം ആ​ഗിരണം ചെയ്യുന്നത് കൂടുതൽ ആയതിനാൽ കാൽസ്യം കു‌റവുള്ളവരേയും ഓസ്റ്റിയോപൊറോസിസ് ഉള്ളവരേയും ഇത് ബാധിച്ചേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശ പ്രകാരം മാത്രം ഗ്രീന്‍ കോഫി ഉപയോ​ഗിക്കണമെന്നും ആരോഗ്യവിദഗ്ധര്‍ നിര്‍ദേശിക്കുന്നു.

Top