CMDRF

വെള്ളവും വളവും നൽകി വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വെള്ളവും വളവും നൽകി വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ
വെള്ളവും വളവും നൽകി വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി; യുവാവ് അറസ്റ്റിൽ

വീട്ടുമുറ്റത്ത് കഞ്ചാവ് കൃഷി നടത്തിയ കേസിൽ യുവാവ് അറസ്റ്റിൽ. വൈക്കം വെച്ചൂർ സ്വദേശിയായ പി ബിപിൻ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വൈക്കം സ്വദേശിയായ ബിപിൻ വീട്ടിൽ കഞ്ചാവ് ചെടികൾ നട്ട് വളര്‍ത്തുന്നുണ്ടെന്ന രഹസ്യ വിവരം ലഭിച്ചതിനെ തുടർന്നാണ് എക്സൈസ് വിഭാഗം അന്വേഷണം നടത്തിയത്. തുടർന്ന്, ഇയാളുടെ വീട്ടുമുറ്റത്ത് നിന്നും 64 സെന്റീമീറ്റർ മുതൽ 90 സെന്റീമീറ്റർ വരെയുള്ള നാല് കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. അതേസമയം, വീട്ടുമുറ്റത്ത് വേലി കെട്ടിത്തിരിച്ച് വെള്ളവും വളവും നൽകിയാണ് കഞ്ചാവ് ചെടികളെ യുവാവ് പരിചരിച്ചിരുന്നത്. എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ആയ ജി കൃഷ്ണകുമാറും സംഘവും ചേർന്നാണ് കഞ്ചാവ് ചെടി കണ്ടെത്തിയത്.

Top