റഷ്യ-യുക്രെയ്ന്‍ യുദ്ധം ആരംഭിച്ചതോടെയാണ് യുക്രെയ്‌ന്റെ പേര് വാര്‍ത്താമാധ്യമങ്ങളിലിടം പിടിച്ചത്. അതിനുമുമ്പ് അധികം ആരും അറിയപ്പെടാത്ത ഒരു സമ്പന്ന രാഷ്ട്രമായിരുന്നു ഇത്. കിഴക്കന്‍ യൂറോപ്പിലെ ഈ വലിയ രാജ്യം 1991ലാണ് സ്വതന്ത്ര റിപ്പബ്ലിക്കായത്. അതുവരെ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു. റഷ്യ, പോളണ്ട്, ബലാറസ്, ഹങ്കറി, സ്ലൊവാക്യ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലുള്ള ഈ കരിങ്കടല്‍തീര രാഷ്ട്രം ഒമ്പതാം ശതകത്തില്‍ കീവന്‍ റഷ്യ എന്നാണറിയപ്പെട്ടിരുന്നത്. നാടോടിക്കൂട്ടങ്ങളായിരുന്നു അക്കാലത്തെ കീവന്‍ റഷ്യക്കാര്‍. വലിപ്പമുള്ള രാജ്യമായിരുന്നതുകൊണ്ട് നിരവധി ഗോത്രനേതാക്കള്‍ അവകാശം സ്ഥാപിച്ച് അവരുടെ ഭരണസംവിധാനങ്ങള്‍ ഏര്‍പ്പെടുത്തി. കൂട്ടത്തില്‍ സമ്പന്നമായ മേഖലകള്‍ കൈയടക്കാന്‍ അതിര്‍ത്തിരാജ്യങ്ങള്‍ തയ്യാറായതോടെ ഇതും യൂറോപ്പിലെ സ്ഥിരം സംഘര്‍ഷമേഖലയായി.
കാര്‍ഷികമേഖലയില്‍ അക്കാലത്ത് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് യുക്രെയ്‌നായിരുന്നു. അധ്വാനശീലരായിരുന്നു ഈ രാജ്യത്തെ ജനത. 1917ല്‍ റഷ്യന്‍വിപ്ലവത്തെ തുടര്‍ന്നു സോവിയറ്റ് ചേരിയിലേക്ക് ക്ഷണമുണ്ടായെങ്കിലും 1922ലാണ് അവര്‍ സോവിയറ്റ് യൂണിയന്റെ അംഗീകൃത ഭാഗമായത്. സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം 1991ല്‍ വീണ്ടും സ്വതന്ത്ര രാഷ്ട്രമായി. എന്നിട്ടും റഷ്യന്‍ ചായ്വ് പ്രകടിപ്പിച്ചിരുന്ന അവര്‍ 2005ലെ ഓറഞ്ച് വിപ്ലവത്തെ തുടര്‍ന്ന് അമേരിക്കന്‍ ചേരിയിലേക്ക് കൂറുമാറുകയായിരുന്നു.
Also Read : അപ്രതീക്ഷിത ആഘാതമുണ്ടാകും, ഇറാനിന് എതിരെ വന്‍ ആക്രമണത്തിന് ഇസ്രയേല്‍
ഭൂപ്രകൃതി
പ്രകൃതിരമണീയമായ ഭൂപ്രദേശമാണ് യുക്രെയ്‌നിന്റേത്. പൂര്‍വ യൂറോപ്പ് സമതലത്തിന്റെ ഭാഗമാണ് യുഈ രാജ്യം. റിപ്പബ്ലിക്കിന്റെ അതിര്‍ത്തിക്കു സമീപം കാര്‍പാത്തിയന്‍, ക്രീമിയന്‍ എന്നീ പര്‍വതങ്ങളോടനുബന്ധിച്ചുള്ള ഉന്നത തടങ്ങള്‍ കാണാം. പൊതുവെ സമതല ഭാഗങ്ങള്‍ ആണെങ്കിലും ഭൂപ്രകൃതി ഒരുപോലെയല്ല. റിപ്പബ്ലിക്കിന്റെ വടക്കുപടിഞ്ഞാറ് മുതല്‍ തെക്കു കിഴക്കേയറ്റം വരെ കുന്നുകളുടെ ഒരു ശൃംഖല തന്നെയുണ്ട്. ഇത് യുക്രെയ്‌നെ കൂടുതല്‍ പ്രകൃതിരമണീയമാക്കുന്നു.
നിപ്പര്‍, യൂസ്‌നീബൂഗ് എന്നീ നദികള്‍ക്കിടയ്ക്കുള്ള പ്രദേശം പൊതുവേ ക്രമേണ ചരിഞ്ഞിറങ്ങുന്ന പീഠസമതലമാണ് . അതിനാല്‍ തന്നെ ഈ ഭാഗത്ത് നിരവധി താഴ്‌വരകളും അഗാധ ചുരങ്ങളും ഉണ്ട്. 325 മീറ്ററോളം താഴ്ചയുള്ള കിടങ്ങുകള്‍ ഇവയില്‍ പെടുന്നു. പടിഞ്ഞാറുനിന്നും വോളിന്‍ പോഡോള്‍ കുന്നുകള്‍ (472 മീ.) നെടുനാളായുള്ള അപരദനം മൂലം ഉണ്ടായിട്ടുള്ള സങ്കീര്‍ണമായ ഭൂരൂപങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
Also Read: സത്യത്തിന്റെ ദൃക്സാക്ഷികളെ കൊന്നൊടുക്കുന്ന ഇസ്രയേൽ നയം
റിപ്പബ്ലിക്കിന്റെ വടക്കതിര് പൊതുവേ ചതുപ്പുപ്രദേശങ്ങളാണ്, പീപ്പറ്റ് ചതുപ്പ് എന്നറിയപ്പെടുന്ന ഈ ഭാഗത്ത് ധാരാളം നദികള്‍ ഒഴുകുന്നു. പടിഞ്ഞാറുനിന്നും കിഴക്കോട്ടു ക്രമേണ ചരിഞ്ഞിറങ്ങുന്ന മട്ടിലാണ് ഈ പ്രദേശങ്ങളുടെ കിടപ്പ്. ഈ താഴ്‌വാരപ്രദേശം ക്രിമിയന്‍ സമതലത്തില്‍ ലയിക്കുന്നു. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറന്‍ അതിര്‍ത്തി കാര്‍പാത്തിയന്‍ പദ്ധതിയില്‍പെട്ട സമാന്തരനിരകളാണ്. 610 മുതല്‍ 1980 വരെ മീറ്റര്‍ ഉയരമുള്ളവയാണിവ. യുക്രെയ്‌നിലെ ഏറ്റവും ഉയര്‍ന്ന പ്രദേശം കാര്‍പാത്തിയന്‍ നിരകളില്‍ ഉള്‍പ്പെട്ട ഹവേല (2061 മീറ്റര്‍) കൊടുമുടിയാണ്. ക്രിമിയന്‍ മലനിരകള്‍ പൊതുവെ ഉയരം കുറ്ഞ്ഞവയാണ്. മൂന്നു സമാന്തര നിരകളായാണ് ഇവയുടെ കിടപ്പ്. ഇവയ്ക്കിടയില്‍ ഫലഭൂയിഷ്ടങ്ങളായ താഴ്‌വരകളുമുണ്ട്. കരിങ്കടല്‍, അസോവ് കടല്‍ എന്നിവയുടെ തീരങ്ങള്‍ പാറക്കെട്ടുകള്‍ നിറഞ്ഞവയും വിസ്തൃതി കുറഞ്ഞവയുമാണ്.
നദികള്‍ കൊണ്ട് അനുഗ്രഹീതമായ ഒരു രാഷ്ട്രം കൂടിയാണ് യുക്രെയ്ന്‍. 23,000 നദികള്‍ ഈ രാജ്യത്ത് ഉള്ളതായി കണക്കാക്കപ്പെടുന്നു. ഇവയില്‍ 300 എണ്ണം 10 കി. മീ.ലേറെ നീളമുള്ളവയാണ്. 95 കി. മീറ്ററിലേറെ നീളമുള്ള 116 നദികളുണ്ട്. നീപ്പര്‍ നദി (2,187 കി. മീ.) 1,197 കി. മീ. ദൂരം യുക്രെയ്ന്‍ അതിര്‍ത്തിക്കുള്ളിലാണ്. കരിങ്കടലിലേക്ക് ഒഴുകിവീഴുന്ന മറ്റൊരു പ്രധാന നദിയാണ് യുസിനിബുഗ് (802 കി. മീ.). ഇതിന്റെ മുഖ്യ പോഷകനദിയണ് ഇന്‍ഗൂര്‍. റിപ്പബ്ലിക്കിന്റെ പടിഞ്ഞാറും തെക്കു പടിഞ്ഞാറും അതിര്‍ത്തികളിലൂടെ ഒഴുകി കരിങ്കടലില്‍ പതിക്കുന്ന നെസ്റ്റര്‍ (1342 കി. മീ.) നദീവ്യൂഹവും പ്രാധാന്യമര്‍ഹിക്കുന്നതാണ്. യുക്രെയ്‌നിന്റെ വടക്കു പടിഞ്ഞാറന്‍ അതിര്‍ത്തിയിലെ 163 കി. മീ. ദൂരം ഡാന്യൂബ് നദിയാണ്. ഇതിന്റെ മുഖ്യ പോഷക നദികളിലൊന്നായ ടീസ ട്രാന്‍സ്‌കാര്‍പേത്തിയന്‍ സമതലത്തെ ജലസമ്പുഷ്ടമാക്കുന്നു. ഡോണ്‍ നദിയുടെ പോഷകനദിയായ ഡോണെറ്റ്‌സ് (1046 കി. മീ.) യത്രാമധ്യത്തില്‍ ഏറിയ ദൂരവും യുക്രെയ്‌നിലൂടെയാണ് ഒഴുകുന്നത്.
Also Read: ഇന്ത്യയ്ക്ക് റഷ്യയുടെയും ഫ്രാൻസിൻ്റെയും ആധുനിക പോർവിമാനങ്ങൾ, കൂടുതൽ കരുത്താർജിച്ച് ഇന്ത്യ
നദീജലം കൊണ്ട് പ്രയോജനം നേടിയിട്ടുള്ള രാജ്യമാണ് യുക്രെയ്ന്‍. കനാല്‍വ്യൂഹങ്ങളിലൂടെ നദികളെ പരസ്പരം യോജിപ്പിച്ചും കര്‍ഷിക മേഖലകളിലേക്ക് നദീജലം തിരിച്ചുവിട്ടും ജലസേചന സൗകര്യങ്ങള്‍ അങ്ങേയറ്റം വികസിപ്പിച്ചു. വടക്കന്‍ പ്രദേശങ്ങളിലെ നദികള്‍ വൈദ്യുതി ഉത്പാതനത്തിനും തടി മുതലായ ഭാരമേറിയ വസ്തുക്കള്‍ കടത്തുന്നതിനും പ്രയോജനപ്പെടുന്നു.
അതേസമയം, യുക്രെയ്‌നില്‍ ധാരാളം തടാകങ്ങള്‍ ഉണ്ടെങ്കിലും മിക്കവയും നന്നേ ചെറുതും ചതുപ്പു കെട്ടിയവയുമാണ്. രാജ്യത്തിന്റെ 3 ശതമാനത്തോളം ഭൂമി ചതുപ്പുകളാണ്. ജലവൈദ്യുത പദ്ധതികളോടനുബന്ധിച്ചിട്ടുള്ളവ ഉള്‍പ്പെടെ നിരവധി കൃത്രിമ തടാകങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.
Also Read: ഗാസയില്‍ ഇരുണ്ട യുഗം; വരാനിരിക്കുന്നത് കൊടിയ പട്ടിണി
കാലാവസ്ഥയുടെ കാര്യത്തിലും പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് യുക്രെയ്ന്‍. സമശീതോക്ഷ്ണ മേഖലയിലാണ് രാജ്യം സ്ഥിതിചെയ്യുന്നത്. അത്ലാന്റികില്‍ നിന്നുള്ള നീരാവി സമ്പൂര്‍ണവും സാമാന്യം ഉയര്‍ന്ന താപനിലയിലയിലുള്ളതുമായ കാറ്റുകള്‍ വീശുന്നത് ശീതകാലത്ത് യുക്രെയ്‌നിന്റെ പശ്ചിമഭാഗത്ത് ശൈത്യത്തിന്റെ കാഠിന്യം കുറയുന്നതിനു കാരണമായിത്തീരുന്നു.
അതേസമയം, കിഴക്കന്‍ ഭാഗങ്ങളില്‍ വടക്കുള്ള ഉച്ചമര്‍ദ്ദ മേഖലയുടെ സ്വാധീനത മൂലം ശൈത്യം താരതമ്യേന കൂടുതലയിരിക്കും. ഉഷ്ണകാലത്തു കിഴക്കന്‍ ഭാഗങ്ങളില്‍ തരതമ്യേന കൂടുതലായും പടിഞ്ഞാറു സമീകൃതമായും ചൂടനുഭവപ്പെടുന്നു. ആണ്ടില്‍ രണ്ടോമൂന്നോ ഹ്രസ്വമായ മഴക്കാലങ്ങള്‍ ഉണ്ടായിരിക്കും. ജൂണ്‍-ജൂലൈ മാസങ്ങളിലാണ് മഴ പെയ്യുന്നത്. നവംബറിലും ഡിസംബര്‍ ആദ്യപാദത്തിലും മഞ്ഞുവീഴ്ച്ച സാധാരണമാണ്. കാര്‍പേത്തിയന്‍ ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഹിമപാദം ഉണ്ടാവുന്നത്. യുക്രെയ്‌നിന്റെ ഭൂപ്രകൃതി അവിടുത്തെ ജീവജാലങ്ങളുടെ വളര്‍ച്ചയേയും ആശ്രയിച്ചിരിക്കുന്നു. നൂറിലേറെയിനം സസ്തനികളും 350 – ലേറെ പക്ഷിവര്‍ഗങ്ങളും 200 – ലധികം മത്സ്യയിനങ്ങളും രാജ്യത്ത് കാണപ്പെടുന്നു.
Also Read: ഇന്ത്യയിലെ കാലാവസ്ഥാ പ്രതിസന്ധി; ബലിയാടാകുന്നത് സ്ത്രീകളും കുട്ടികളും
ധാതുസമ്പന്നമായ ഒരു മേഖലയാണ് യുക്രെയ്ന്‍. 72 – ലധികം ധാതുക്കള്‍ ഇവിടെ നിന്നു ഖനനം ചെയ്യപ്പെടുന്നു. കൃവോയ്‌റോഗ്, കെര്‍ഷ്, ബെലോസിയോര്‍ക്ക്, ക്രീമെന്‍ഷുഗ്, ഷാഡനെഫ് എന്നിവിടങ്ങളില്‍ മൊത്തം 1,940 കോടി ടണ്‍ ഇരുമ്പയിര്‍ നിക്ഷേപം ഉള്ളതായി കണക്കാക്കപ്പെട്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും സമൃദ്ധമായ മാങ്കനീസ് നിക്ഷേപങ്ങള്‍ യുക്രെയ്‌നിലാണ് ഉള്ളത്. ഡോണെറ്റ്‌സ്, നീപ്പര്‍ എന്നീ നദീതടങ്ങളില്‍ കനത്ത കല്‍ക്കരി നിക്ഷേപങ്ങളും ഉണ്ട്. ഡോണെറ്റ്‌സ് നദീ തടത്തില്‍ മാത്രം 3,900 കോടി ടണ്‍ മുന്തിയ ഇനം കല്‍ക്കരി കണ്ടെത്തിയിട്ടുണ്ട്. നിപ്പര്‍ നദീ തടത്തില്‍ 600 കോടി ടണ്‍ നിക്ഷേപങ്ങളാണുള്ളത്. എണ്ണയുടെ കാര്യത്തിലും യുക്രെയ്ന്‍ സമ്പന്നമാണ്. സോവിയറ്റ് റിപ്പബ്ലിക്കുകള്‍ക്കിടയില്‍ ജനസംഖ്യയില്‍ രണ്ടാംസ്ഥാനം യുക്രെയിനാണ്.
യുക്രേനിയന്‍, റഷ്യന്‍, യഹൂദര്‍,പോള്‍, ബെലോറഷ്യന്‍, ബള്‍ഗേറിയന്‍ എന്നിവരാണ് പ്രധാന വിഭാഗങ്ങള്‍. ഗ്രീക്ക്, റൂമേനിയന്‍, അര്‍മീനിയന്‍, ജിപ്‌സി, ഹംഗേറിയന്‍, ടാര്‍ട്ടാര്‍, ലിഥുവേനിയന്‍, ബാഷ്‌കിര്‍, കസാക് , ചുവാഷ് തുടങ്ങിയ ന്യൂനപക്ഷങ്ങളെ കൂടി കണക്കിലെടുത്താല്‍ നൂറിലേറെ ജനവിഭാഗങ്ങളെ ഉള്‍ക്കൊള്ളുന്ന മേഖലയാണ് യുക്രെയ്ന്‍. ഭാഷാപരമായി നോക്കുമ്പോള്‍ റിപ്പബ്ലിക്കിലെ ജനങ്ങളില്‍ 96%വും സ്ലാവ് വിഭാഗത്തില്‍ പെടും.
Also Read: അമേരിക്കൻ യുദ്ധ കപ്പലുകൾ ആക്രമിക്കാൻ ഇറാൻ നീക്കം, മുന്നറിയിപ്പ് നൽകി സി.ഐ.എ, യുദ്ധഭീതിയിൽ ലോകം
യുക്രെയ്‌നിന്റെ സമ്പദ്വ്യവസ്ഥ പ്രധാനമായും കൃഷിയേയും വ്യവസായിക മേഖലകളെയും ആശ്രയിച്ചാണ് നിലകൊള്ളുന്നത്. ധാന്യങ്ങള്‍, ഉരുളക്കിഴങ്ങ്, മലക്കറിവര്‍ഗങ്ങള്‍, പുല്‍വര്‍ഗങ്ങള്‍ ഫലവര്‍ഗങ്ങള്‍, മുന്തിരി എന്നിവയാണ് പ്രധാന വിളകള്‍. മധുരക്കിഴങ്ങ്, സൂര്യകാന്തി, ചണം എന്നീ നാണ്യവിളകളും സമൃദ്ധമായി ഉത്പാദിക്കപ്പെടുന്നു.
കന്നുകാലിവളര്‍ത്തല്‍ ഗണ്യമായി പുരോഗമിച്ചിട്ടുണ്ട്. പന്നി, കുതിര, മുയല്‍, കോഴി, താറാവ്, പാത്തക്കോഴി എന്നിവയെ വന്‍തോതില്‍ വളര്‍ത്തുന്നു. യൂറോപ്യന്‍ രാജ്യങ്ങളുടെയും ലോക രാജ്യങ്ങളുടെയും പ്രധാന തേന്‍ കയറ്റുമതിക്കാരും ഉല്‍പാദകരും ആണ് ഈ രാജ്യം.
Also Read: ‘തകര്‍പ്പന്‍ പ്രതികരണം’; ഇസ്രയേലിനെയും അമേരിക്കയേയും വിറപ്പിച്ച് ഇറാന്റെ ആത്മീയ നേതാവ്
കല്‍ക്കരി ഖനനമാണ് രാജ്യത്ത് ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത്. 90% ശതമാനം കല്‍ക്കരിയും ഡോനെറ്റ്‌സ് തടത്തില്‍ നിന്നുതന്നെ ഉത്പാദിപ്പിക്കുന്നു. പെട്രോളിയവും പ്രകൃതിവാതകവും രണ്ടാം സ്ഥാനം വഹിക്കുന്നു. ഇരുമ്പ്, ടൈറ്റാനിയം, അലുമിനിയം തുടങ്ങിയ മിക്ക ധാതുക്കളും ഖനനത്തിലൂടെ ലഭിക്കുന്നുണ്ട്. വ്യവസായാവശ്യങ്ങള്‍ക്കുള്ള ഊര്‍ജ്ജത്തിന്റെ 99% – വും കല്‍ക്കരി, പെട്രോളിയം എന്നിവ ഉപയോഗിച്ചാണ് ലഭ്യമാക്കുന്നത്. കേവലം 1% മാത്രമാണ് ജലവൈദ്യുതിയുടെ പങ്ക്. സോവിയറ്റ് യൂണിയനിലെ വൈദ്യുതി ഉത്പാതനത്തില്‍ 19% യുക്രെയിനില്‍ നിന്നാണ്.
ഇരുമ്പുരുക്കു വ്യവസായത്തില്‍ അസൂയാവഹമായ ആധിപത്യം പുലര്‍ത്തുന്ന രാജ്യമാണ് യുക്രെയ്ന്‍. എണ്ണശുദ്ധീകരണവും പെട്രോളിയം ഉത്പന്നങ്ങളുടെ നിര്‍മ്മാണവുമാണ് മറ്റൊരു പ്രധാന വ്യവസായം. ലോക്കോമോട്ടിവുകള്‍, കപ്പലുകള്‍, വന്‍കിട ആവിയന്ത്രങ്ങള്‍, വൈദ്യുതയന്ത്രങ്ങള്‍, ഓട്ടോമൊബൈലുകള്‍, വാസ്തുസാമഗ്രികള്‍ തുടങ്ങിയവ വന്‍തോതില്‍ നിര്‍മിച്ചു വരുന്നു.
Also Read:634 വധശ്രമങ്ങൾ, 62 വർഷത്തെ ഉപരോധം, എന്നിട്ടും അമേരിക്കയ്ക്ക് കീഴ്പെടുത്താൻ പറ്റാത്ത രാജ്യം
ഭക്ഷ്യസംസ്‌കരണം, ഔഷധനിര്‍മ്മാണം, രാസവ്യവസായം, ഗവേഷണം, വൈദ്യോപകരണനിര്‍മ്മാണം തുടങ്ങിയവക്കാവശ്യമായ പ്രത്യേകയിനം യന്ത്രങ്ങളും ഇതര സാങ്കേതിക സംവിധാനങ്ങളും നിര്‍മിക്കുന്നതിലും യുക്രെയിന്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
ഘനവ്യവസായങ്ങള്‍ കേന്ദ്രീകരിച്ചിട്ടുള്ളത് കീവ്, സൂമി, ഫസ്റ്റാവ്, കാര്‍ക്കോവ്, ഓഡീസാ, ല്വൂഫ്, ഖെര്‍സന്‍ എന്നീ നഗരങ്ങളിലാണ്. മെഷീന്‍ടൂള്‍, ചെറുകിടയന്ത്രങ്ങള്‍, വൈദ്യുതോപകരണങ്ങള്‍, വാര്‍ത്താവിനിമയോപകരണങ്ങള്‍, ക്യാമറ, ശീതീകരണയന്ത്രങ്ങള്‍, ഗാര്‍ഹികോപകരണങ്ങള്‍, അലക്കുയന്ത്രങ്ങള്‍, രാസവളം, കീടനാശിനികള്‍, ഔഷധങ്ങള്‍, അമളങ്ങള്‍, പഞ്ചസാര, മദ്യം, തുണിത്തരങ്ങള്‍, കൃത്രിമപട്ടുകള്‍ തുടങ്ങിയവയുടെ നിര്‍മാണവും ഏറെ വികസിച്ചിരിക്കുന്നു.
Also Read: യുക്രെയ്ന്‍ ഇതുവരെ കാണാത്ത ശക്തമായ സൈനിക നീക്കവുമായി റഷ്യ
മികച്ച ഗതാഗതവ്യവസ്ഥയാണ് യുക്രെയ്‌നില്‍ ഉള്ളത്. മൊത്തം 2,24,000 കി. മീ. റോഡുകളുണ്ട്; ഇവയില്‍ 96,000 കി. മീറ്ററും ഒന്നാംതരം ഹൈവേകളാണ്. റിപ്പബ്ലിക്കിനുള്ളിലെ വ്യവസായ കേന്ദ്രങ്ങളെയും ജനവാസ കേന്ദ്രങ്ങളെയും പരസ്പരം കൂട്ടിയിണക്കുന്നതിനു പര്യാപ്തമാണ് ഇവിടത്തെ റോഡുവ്യവസ്ഥ. കൂടാതെ കീവ് – മോസ്‌കോ, കീവ് – ലെനിന്‍ഗ്രാഡ്, സിംഫറോപോള്‍ – കാര്‍കോവ് – മോസ്‌കോ, കാര്‍കോവ് – റൊസ്റ്റോവ് തുടങ്ങിയ ഹൈവേകളിലൂടെ നഗരങ്ങള്‍ക്ക് രാഷ്ട്രതലസ്ഥാനവുമായും ബന്ധപ്പെടാം.
അയല്‍ റിപ്പബ്ലിക്കുകളുമായും, വിദേശരാജ്യങ്ങളുമായിപ്പോലും ബന്ധം പുലര്‍ത്തുവാനാവുന്ന റെയില്‍വ്യൂഹവും പ്രവര്‍ത്തിക്കുന്നുണ്ട്. 22,060 കി. മി. തീവണ്ടിപ്പാതകള്‍ ഈ റിപ്പബ്ലിക്കിലുണ്ട്. കാര്‍കോവ്, കീവ്, കോവല്‍, ദ്‌നൈപ്രോ, പെട്രോഫ്‌സ്‌ക്, ബാക്മാഷ് തുടങ്ങിയവയാണു പ്രധാന റയില്‍ കേന്ദ്രങ്ങള്‍.
Also Read: സമാധാന കരാറിന് സ്ഥിരത വേണമെങ്കിൽ റഷ്യ വേണമെന്ന് ഇസ്രയേൽ, അമേരിക്കയെ കൊണ്ട് സാധിക്കില്ല !
ജലഗതാഗതത്തിലും യുക്രെയിന്‍ മുന്നിലാണ്. മൊത്തം കപ്പല്‍ ചരക്കുകളുടെ 20% – ത്തോളം കരിങ്കടല്‍ – അസോവ് കടല്‍ത്തീരങ്ങളിലുള്ള ഓഡിസ്, ഇലിഷേവിസ്‌ക്, നിക്കൊളേയേവ്, ഖെര്‍സന്‍, കെര്‍ഷ്, ഷ്ദാനഫ് എന്നീ തുറമുഖങ്ങളിലൂടെയാണ് നീങ്ങുന്നത്. നീപ്പര്‍, യൂസ്നിബൂഗ്, ഡാന്യൂബ് എന്നിനദികള്‍ കപ്പല്‍ ഗതാഗതത്തിനു സൗകര്യമുള്ളവയാണ്. യുക്രെനിലെ കനാലുകളെ ബൈലോറഷ്യയിലെ കനാലുകള്‍ വഴി പോളന്‍ഡിലെ വിസ്തുലയുമായും അങ്ങനെ ബാള്‍ട്ടിക് കടലുമായും യോജിപ്പിച്ചിരിക്കുന്നു.
യുക്രെയിനിലെ മിക്ക പ്രാദേശിക കേന്ദ്രങ്ങള്‍ക്കും കീവ്‌നഗരവുമായി വ്യോമബന്ധമുണ്ട്. പ്രാഗ്, ബുഡാപെസ്റ്റ്, ബെല്‍ഗ്രേഡ്, സോഫിയ, ബുക്കാറെസ്റ്റ്, വിയന്ന തുടങ്ങിയ വിദേശതലസ്ഥാനങ്ങളിലേക്ക് സോവിയറ്റ് യൂണിയനില്‍ നിന്നുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ യുക്രെയിനിലൂടെയാണ് കടന്നു പോവുന്നത്. കീവ്, കാര്‍കോവ്, ഓഡീസ എന്നീ നഗരങ്ങളില്‍ വിമാനത്താവളങ്ങളുണ്ട്.
Also Read: ഗാസയില്‍ മരണതാണ്ഡവം തുടര്‍ന്ന് ഇസ്രയേല്‍: കാഴ്ചക്കാരായി യുഎന്‍
രാഷ്ട്രീയം
1996 ജൂണ്‍ 28ന് യുക്രെയ്‌നിലെ പാര്‍ലമെന്റായ വെര്‍ഖോവ്‌ന റാഡയുടെ അഞ്ചാമത്തെ സെഷനില്‍ യുക്രെയ്‌നിന്റെ ഭരണഘടന അംഗീകരിക്കപ്പെടുകയും ചെയ്തു. സാധ്യമായ 450 വോട്ടുകളില്‍ 315 വോട്ടുകള്‍ നേടിയാണ് ഭരണഘടന പാസാക്കിയത് . പ്രത്യേക നിയമനിര്‍മ്മാണ നടപടിക്രമത്തിലൂടെ ഭരണഘടന ഭേദഗതി ചെയ്യാനുള്ള അവകാശം പാര്‍ലമെന്റിന് മാത്രമായി നിക്ഷിപ്തമാണ്. ഭരണഘടനയെ വ്യാഖ്യാനിക്കാനും നിയമനിര്‍മ്മാണം അതിന് അനുസൃതമാണോ എന്ന് നിര്‍ണ്ണയിക്കാനും കഴിയുന്ന ഏക സ്ഥാപനം യുക്രെയ്‌നിലെ ഭരണഘടനാ കോടതിയാണ് .
അഞ്ച് വര്‍ഷത്തേക്ക് ജനകീയ വോട്ടിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന പ്രസിഡന്റാണ് ഔപചാരിക രാഷ്ട്രത്തലവന്‍ . പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള എക്‌സിക്യൂട്ടീവ് ബ്രാഞ്ചിന്റെയും മന്ത്രിസഭയുടെയും രൂപീകരണത്തിന്റെ പ്രാഥമിക ഉത്തരവാദിത്തം പാര്‍ലമെന്റിനാണ് .പാര്‍ലമെന്റിന്റെ അംഗീകാരത്തിനായി വിദേശകാര്യ, പ്രതിരോധ മന്ത്രിമാരെ നാമനിര്‍ദ്ദേശം ചെയ്യുന്നതിനുള്ള അധികാരവും അതുപോലെ തന്നെ പ്രോസിക്യൂട്ടര്‍ ജനറലിനെയും സുരക്ഷാ സേവനത്തിന്റെ തലവനെയും നിയമിക്കാനുള്ള അധികാരവും പ്രസിഡന്റിന് ഉണ്ടായിരിക്കും .
Also Read: തന്ത്രങ്ങൾ തിരിച്ച് പ്രയോഗിച്ച് ഇറാൻ ഗ്രൂപ്പുകൾ, ഇസ്രയേൽ അഭിമുഖീകരിക്കുന്നത് വൻ വെല്ലുവിളി
നിയമങ്ങള്‍, പാര്‍ലമെന്റിന്റെയും മന്ത്രിസഭയുടെയും നിയമങ്ങള്‍, പ്രസിഡന്റിന്റെ ഉത്തരവുകള്‍, ക്രിമിയന്‍ പാര്‍ലമെന്റിന്റെ പ്രവൃത്തികള്‍ എന്നിവ ഭരണഘടനാ ലംഘനമാണെന്ന് കണ്ടെത്തിയാല്‍ ഭരണഘടനാ കോടതിക്ക് റദ്ദാക്കാം. മറ്റ് മാനദണ്ഡ നിയമങ്ങള്‍ ജുഡീഷ്യല്‍ അവലോകനത്തിന് വിധേയമാണ്. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രസിഡന്റാണ് പ്രാദേശിക, ജില്ലാ ഭരണകൂടങ്ങളുടെ തലവന്മാരെ നിയമിക്കുന്നത്.
യുക്രെയ്‌ന്റെ വിദേശ ബന്ധങ്ങള്‍
1999 മുതല്‍ 2001 വരെ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ യുക്രെയ്ന്‍ സ്ഥിരാംഗമല്ലായിരുന്നു. 1998-ല്‍ യുക്രെയ്‌നുമായുള്ള യൂറോപ്യന്‍ യൂണിയന്റെ പങ്കാളിത്തവും സഹകരണവും കരാര്‍ പ്രാബല്യത്തില്‍ വന്നു.
യൂറോ-അറ്റ്‌ലാന്റിക് സംയോജനമാണ് അതിന്റെ പ്രാഥമിക വിദേശനയ ലക്ഷ്യമായി യുക്രെയ്ന്‍ കണക്കാക്കുന്നത്, എന്നാല്‍ പ്രായോഗികമായി റഷ്യയുമായുള്ള ശക്തമായ ബന്ധങ്ങളോടെ യൂറോപ്യന്‍ യൂണിയനും യുണൈറ്റഡ് സ്റ്റേറ്റ്‌സുമായുള്ള ബന്ധം എല്ലായ്‌പ്പോഴും സന്തുലിതമാക്കിയിട്ടുണ്ട്.
സമാധാനത്തിനായുള്ള പങ്കാളിത്തത്തില്‍ ഏറ്റവും സജീവമായ അംഗമാണ് യുക്രെയ്ന്‍ . യുക്രെയ്‌നിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളും യൂറോപ്യന്‍ യൂണിയനിലേക്കുള്ള സമ്പൂര്‍ണ്ണ സംയോജനത്തെ പിന്തുണയ്ക്കുന്നു. യുക്രെയ്‌നും യൂറോപ്യന്‍ യൂണിയനും തമ്മിലുള്ള അസോസിയേഷന്‍ ഉടമ്പടി 2014-ല്‍ ഒപ്പുവച്ചു. യുക്രെയ്‌നിന് അതിന്റെ എല്ലാ അയല്‍രാജ്യങ്ങളുമായും വളരെക്കാലമായി അടുത്ത ബന്ധമുണ്ടായിരുന്നു, എന്നാല്‍ ക്രിമിയ പിടിച്ചെടുക്കല്‍ , ഊര്‍ജ്ജ ആശ്രിതത്വം, പേയ്‌മെന്റ് എന്നിവ കാരണം 2014ല്‍ റഷ്യ-യുക്രെയ്ന്‍ ബന്ധം വഷളായി.
Also Read: പട്ടിണിക്കിട്ടും, ബോംബെറിഞ്ഞും ഇസ്രയേല്‍ തീർക്കുന്ന ഗാസ ‘നരകം’
യുക്രെയ്‌നിലെ സായുധ സേന
സോവിയറ്റ് യൂണിയന്റെ പിരിച്ചുവിടലിനുശേഷം, ലോകത്തിലെ മൂന്നാമത്തെ വലിയ ആണവായുധ ശേഖരമുള്ള രാജ്യമാണ് യുക്രെയ്ന്‍. യുക്രെയ്ന്‍ പട്ടാളത്തില്‍ 3 ലക്ഷം ആളുകള്‍ സൈനിക സേവനം അനുഷ്ടിക്കുന്നു. പരമ്പരാഗത ആയുധങ്ങള്‍ കുറയ്ക്കുന്നതിന് യുക്രെയ്ന്‍ സ്ഥിരമായ നടപടികള്‍ സ്വീകരിച്ചു. ടാങ്കുകള്‍, പീരങ്കികള്‍, കവചിത വാഹനങ്ങള്‍ ആധുനിക യുദ്ധോപകരണങ്ങള്‍ എന്നിവ യുക്രെയ്‌നിന്റെ കൈവശമുണ്ട്.
2014ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധം
റഷ്യ -യുക്രേനിയന്‍ യുദ്ധം 2014 ഫെബ്രുവരിയില്‍ ആരംഭിച്ചു. റഷ്യ ക്രിമിയയെ യുക്രെയ്നില്‍ നിന്ന് പിടിച്ചെടുക്കുകയും കൂട്ടിച്ചേര്‍ക്കുകയും ഡോണ്‍ബാസ് യുദ്ധത്തില്‍ യുക്രേനിയന്‍ സൈന്യത്തിനെതിരെ പോരാടുന്ന റഷ്യന്‍ അനുകൂല വിഘടനവാദികളെ പിന്തുണക്കുകയും ചെയ്തു . ഈ ആദ്യ എട്ട് വര്‍ഷത്തെ സംഘട്ടനത്തില്‍ നാവിക സംഭവങ്ങളും സൈബര്‍ യുദ്ധങ്ങളും ഉള്‍പ്പെടുന്നു .
Read Also: അമേരിക്ക ഊരാകുടുക്കിൽ, പുടിനൊപ്പം കിമ്മിൻ്റെ സേനയും, എന്തു ചെയ്യണമെന്നറിയാതെ പകച്ച് നാറ്റോ
യുക്രേനിയന്‍ പ്രസിഡന്റ് സെലന്‍സ്‌കി ആരാണ് ?
യുക്രെയ്‌നിനെ കുറിച്ച് പറയുമ്പോള്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലന്‍സ്‌കിയെ കുറിച്ച് അറിയണം.
യുക്രേനിയന്‍ സോവിയറ്റ് സോഷ്യലിസ്റ്റ് റിപ്പബ്ലിക്കില്‍ ക്രിവി റിഹില്‍ ജൂത മാതാപിതാക്കള്‍ക്ക് 1978 ജനുവരി 25ന് ജനിച്ച മകനായിരുന്നു വോളോഡിമര്‍ ഒലെക്‌സാണ്ട്രോവിച്ച് സെലെന്‍സ്‌കി. അദ്ദേഹത്തിന്റെ പിതാവ് ഒലെക്സാണ്ടര്‍ സെലെന്‍സ്‌കി, ക്രൈവി റിഹ് സ്റ്റേറ്റ് യൂണിവേഴ്സിറ്റി ഓഫ് ഇക്കണോമിക്സ് ആന്റ് ടെക്നോളജിയിലെ പ്രൊഫസറും സൈബര്‍നെറ്റിക്സ് ആന്‍ഡ് കംപ്യൂട്ടിംഗ് ഹാര്‍ഡ്വെയര്‍ വകുപ്പിന്റെ തലവനുമാണ്. അദ്ദേഹത്തിന്റെ അമ്മ റിമ്മ സെലെന്‍സ്‌ക ഒരു എഞ്ചിനീയറായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം ആരംഭിക്കുന്നതിന് മുമ്പ്, സെലെന്‍സ്‌കി തന്റെ പിതാവ് ജോലി ചെയ്തിരുന്ന മംഗോളിയന്‍ നഗരമായ എര്‍ഡെനെറ്റില്‍ നാല് വര്‍ഷം താമസിച്ചു. റഷ്യന്‍ ഭാഷ സംസാരിച്ചാണ് സെലെന്‍സ്‌കി വളര്‍ന്നത്. 16-ആം വയസ്സില്‍, ടോഫല്‍ പാസാവുകയും, ഇസ്രായേലില്‍ പഠിക്കാന്‍ വിദ്യാഭ്യാസ ഗ്രാന്റ് ലഭിക്കുകയും ചെയ്തു, എന്നാല്‍ പിതാവ് അവനെ പോകാന്‍ അനുവദിച്ചില്ല. പിന്നീട് അദ്ദേഹം ക്രിവി റിഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കണോമിക്സില്‍ നിന്നും നിയമ ബിരുദം നേടി, പിന്നീട് കൈവ് നാഷണല്‍ ഇക്കണോമിക് യൂണിവേഴ്സിറ്റിയുടെ ഡിപ്പാര്‍ട്ട്മെന്റിന്റേയും, ഇപ്പോള്‍ ക്രിവി റിഹ് നാഷണല്‍ യൂണിവേഴ്സിറ്റിയുേെടയും ഭാഗമായിരുന്നെങ്കിലും നിയമമേഖലയില്‍ പ്രവര്‍ത്തിക്കുകയുണ്ടായില്ല.
Also Read : ആക്രമണം നടക്കും മുൻപ് ഇറാന് വിവരം നൽകിയത് റഷ്യ, പ്രതിരോധിക്കാനും റഷ്യൻ ടെക്നോളജി സഹായകരമായി
തന്റെ 17-ാം വയസ്സില്‍, പ്രാദേശികമായി നടന്ന കോമഡി മത്സരംത്തില്‍ ചേര്‍ന്നതോടെയാണ് സെലന്‍സ്‌കിയുടെ തലവര മാറിയത്. പിന്നീട് പതിയെ ഹാസ്യനടനായി വളരുകയായിരുന്നു അദ്ദേഹം.
സെലെന്‍സ്‌കി 2013 അവസാനത്തിലും 2014 തുടക്കത്തിലും യൂറോമൈദന്‍ പ്രസ്ഥാനത്തെ പിന്തുണച്ചു. ഡോണ്‍ബാസിലെ യുദ്ധസമയത്ത് അദ്ദേഹം യുക്രേനിയന്‍ സൈന്യത്തെ സജീവമായി പിന്തുണച്ചു. ഡോണ്‍ബാസില്‍ പോരാടുന്ന ഒരു സന്നദ്ധ ബറ്റാലിയന് ധനസഹായം സെലെന്‍സ്‌കി നല്‍കി.
ഹാസ്യനടനായ സെലന്‍സ്‌കി അപ്രതീക്ഷിതമായാണ് രാഷ്ട്രീയ രംഗത്തേക്കു കടന്നുവന്നത്. 2019 ഏപ്രില്‍ 21ന് നടന്ന തിരഞ്ഞെടുപ്പില്‍ 73 ശതമാനം വോട്ടുകള്‍ സ്വന്തമാക്കിയ സെലന്‍സ്‌കി മെയ് 20ന് യുക്രെയിനിന്റെ ആറാമത്തെ പ്രസിഡന്റായി അധികാരമേറ്റു. ഭരണമേറ്റ് ആദ്യ നാളുകളില്‍ റഷ്യയുമായി സമാധാനത്തിന് സെലന്‍സ്‌കി നടത്തിയ ശ്രമങ്ങള്‍ പക്ഷേ വിജയത്തിലെത്തിയില്ല.
കലിതുള്ളിയ റഷ്യയ്ക്കു മുന്നിൽ വിരണ്ടത് അമേരിക്ക, ആണവായുധങ്ങൾ പുറത്തെടുത്തത് ഞെട്ടിച്ചു
2022ലെ റഷ്യ-യുക്രെയ്ന്‍ യുദ്ധം
2022 ഫെബ്രുവരിയില്‍, റഷ്യ യുക്രെയ്‌നില്‍ ഒരു പൂര്‍ണ്ണമായ അധിനിവേശം ആരംഭിക്കുകയും രാജ്യത്തിന്റെ കൂടുതല്‍ ഭാഗങ്ങള്‍ കൈവശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം യൂറോപ്പിലെ ഏറ്റവും വലിയ സംഘര്‍ഷമായി പിന്നീട് ഇത് മാറി.
അതേസമയം, ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന റഷ്യ-യുക്രേനിയന്‍ യുദ്ധത്തില്‍ ഔപചാരികമായ യുദ്ധപ്രഖ്യാപനം പുറപ്പെടുവിച്ചിട്ടില്ല. യുക്രെയ്‌നിലെത് ഒരു ‘ പ്രത്യേക സൈനിക നടപടി ‘ മാത്രമാണെന്നാണ് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഈ പ്രസ്താവനയെ യുക്രേനിയന്‍ ഗവണ്‍മെന്റ് ഒരു യുദ്ധ പ്രഖ്യാപനമായി കണക്കാക്കുകയായിരുന്നു.
Also Read: ഇറാൻ്റെ ആക്രമണം ഭയന്ന് ഇസ്രയേൽ, മന്ത്രിസഭാ യോഗങ്ങൾ പോലും ബങ്കറിലാക്കി ഉത്തരവിറങ്ങി
അതേസമയം, നാറ്റോയില്‍ അംഗമാകില്ലെന്ന പ്രഖ്യാപനം യുക്രെയ്ന്‍ നടത്തിയാല്‍ റഷ്യ കൂടുതല്‍ വിട്ടുവീഴ്ചകള്‍ക്കു തയ്യാറായേക്കും. ഇനിയും യുദ്ധം നീണ്ടുപോയാല്‍ പ്രശ്നങ്ങള്‍ ബാധിക്കുക റഷ്യയേക്കാള്‍ ചെറിയ രാജ്യമായ യുക്രെയ്നെ തന്നെയാണ്. റഷ്യയും-യുക്രെയ്നും തമ്മിലുള്ള സംഘര്‍ഷം രണ്ട് വര്‍ഷം പിന്നിടുമ്പോഴും യുക്രെയ്ന്‍ യുദ്ധം അവസാനിപ്പിക്കാന്‍ യാതൊരു നടപടികളും കൈക്കൊള്ളുന്നില്ല എന്നത് ശ്രദ്ധേയമാണ്. യുദ്ധം തുടങ്ങിയതിനു ശേഷം ദശലക്ഷത്തിലധികം യുക്രേനിയക്കാര്‍ രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. 2025ല്‍ സെലന്‍സ്‌കി റഷ്യയുമായുള്ള യുദ്ധം അവസാനിപ്പിക്കാനുള്ള നീക്കം നടത്തുന്നുണ്ടെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.