ജി.എസ്.ടി; വ്യാജ ഇൻവോയിസ് തടയാൻ ബയോമെട്രിക് പരിശോധന

ജി.എസ്.ടി; വ്യാജ ഇൻവോയിസ് തടയാൻ ബയോമെട്രിക് പരിശോധന
ജി.എസ്.ടി; വ്യാജ ഇൻവോയിസ് തടയാൻ ബയോമെട്രിക് പരിശോധന

ഡൽഹി: വ്യാജ ഇൻവോയിസുകൾ തടയാൻ പുതിയ രജിസ്ട്രേഷന് ആധാർ അധിഷ്‌ടിത ബയോമെട്രിക് സംവിധാനം നടപ്പാക്കാൻ ഇന്നലെ ചേർന്ന 53-ാമത് ജി.എസ്.ടി കൗൺസിൽ തീരുമാനിച്ചതായി കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ അറിയിച്ചു.

വ്യാജ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ക്ലെയിമുകൾ തടയാനാണിത്. ഇ-കൊമേഴ്സ് സേവനങ്ങൾക്ക് സാധനങ്ങൾ സ്വീകരിക്കുന്ന സംസ്ഥാനത്തിന്റെ വിവരങ്ങളും രേഖപ്പെടുത്തണമെന്ന കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു. ഇ-ഇൻവോയിസുകളുടെ പരിധി രണ്ടര ലക്ഷമായിരുന്നത് ഒരു ലക്ഷമായി കുറച്ചു. ഒ.ടി.ടി റീചാർജുകളുകളിൽ നിന്നുള്ള നികുതിയുടെ പങ്ക് സംസ്ഥാനത്തിനും ലഭിക്കണമെന്ന് ആവശ്യപ്പെട്ടതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു.

Top