വാഷിങ്ടന്‍: പാക്കിസ്ഥാന്‍ മണ്ണില്‍ കടന്നുകയറി ഇന്ത്യ ആസൂത്രിത കൊലപാതകങ്ങള്‍ നടത്തുന്നുണ്ടെന്ന ബ്രിട്ടീഷ് പത്രമായ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ശ്രദ്ധിച്ചിരുന്നെന്നും ഇക്കാര്യത്തില്‍ ഇടപെടില്ലെന്നും യുഎസ്. എന്തെങ്കിലും പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നെണ്ടെങ്കില്‍ സന്ധിസംഭാഷണങ്ങളിലൂടെ അത് പരിഹരിക്കാന്‍ ഇരു രാജ്യങ്ങളെയും പ്രോത്സാഹിപ്പിക്കുമെന്നും യുഎസ് വക്താവ് മാത്യു മില്ലര്‍ പറഞ്ഞു.
2019-ലെ പുല്‍വാമ ആക്രമണത്തിന് ശേഷം ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ അതിര്‍ത്തി കടന്ന് പാക്കിസ്ഥാനിലെ ഇരുപത് പേരെ വധിച്ചിട്ടുണ്ടെന്നായിരുന്നു ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട്. പാക്കിസ്ഥാന്‍ കൈമാറിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യ-പാക്ക് രഹസ്യാന്വേഷണ ഉദ്യോഗസ്ഥരോട് സംസാരിച്ച് തയ്യാറാക്കിയതാണ് റിപ്പോര്‍ട്ടെന്നും പറയുന്നു. ആസൂത്രിത കൊലപാതകങ്ങള്‍ നടത്തുന്നതിനായി ഇന്ത്യ യുഎഇയില്‍ സ്ലീപ്പര്‍ സെല്ലുകള്‍ രൂപവത്കരിച്ചതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഇസ്രയേലിലെ മൊസാദ്, റഷ്യയിലെ കെജിബി എന്നിവയുടെ പ്രചോദമുള്‍ക്കൊണ്ടാണ് ഇന്ത്യ ഇത്തരമൊരു പദ്ധതി ആവിഷ്‌ക്കരിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പേരുവെളിപ്പെടുത്താത്ത ഒരു ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ പറയുന്നു.