വീട്ടില്‍ പ്രസവിച്ച് അതിഥി തൊഴിലാളി; രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

വീട്ടില്‍ പ്രസവിച്ച് അതിഥി തൊഴിലാളി; രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍
വീട്ടില്‍ പ്രസവിച്ച് അതിഥി തൊഴിലാളി; രക്ഷകരായി ആംബുലന്‍സ് ജീവനക്കാര്‍

കൊച്ചി: വീട്ടില്‍ പ്രസവിച്ച അതിഥി തൊഴിലാളി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലന്‍സ് ജീവനക്കാര്‍. പെരുമ്പാവൂര്‍ അരക്കപ്പടി വെങ്ങോലയില്‍ താമസിക്കുന്ന അസം സ്വദേശിനി പായല്‍ (20) ആണ് വീട്ടില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഞായറാഴ്ച രാത്രി എട്ടു മണിയോടെയാണ് സംഭവം. പായലിനു പ്രസവ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റാന്‍ ശ്രമിക്കവേ വീട്ടില്‍ കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. ഉടന്‍ ഒപ്പമുള്ളവര്‍ ആംബുലന്‍സിന്റെ സേവനം തേടി. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അത്യാഹിത സന്ദേശം പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സിനു കൈമാറി.

ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് പി വി, എമര്‍ജന്‍സി മെഡിക്കല്‍ ടെക്നീഷ്യന്‍ സനീഷ് ചന്ദ്രന്‍ എന്നിവര്‍ സ്ഥലത്തെത്തി. തുടര്‍ന്ന് സനീഷ് ചന്ദ്രന്‍ അമ്മയും കുഞ്ഞും തമ്മിലുള്ള പൊക്കിള്‍കൊടി ബന്ധം വേര്‍പ്പെടുത്തി ഇരുവര്‍ക്കും വേണ്ട പ്രഥമ ശുശ്രൂഷ നല്‍കി ആംബുലന്‍സിലേക്ക് മാറ്റി. ആംബുലന്‍സ് ഡ്രൈവര്‍ വിനോദ് ഇരുവരെയും പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നതായി ബന്ധുക്കള്‍ അറിയിച്ചു.

Top