CMDRF

മാംസാഹാരത്തിന് പൂർണനിരോധനവുമായി പാലിതൻ നഗരം

മാംസാഹാരത്തിന് പൂർണനിരോധനവുമായി പാലിതൻ നഗരം
മാംസാഹാരത്തിന് പൂർണനിരോധനവുമായി പാലിതൻ നഗരം

മാംസാഹാരങ്ങളുടെ ഉപയോഗവും വില്‍പ്പനയും നിരോധിച്ച് ഒരു നഗരം. ഗുജറാത്തിലെ ഭാന് നഗര്‍ ജില്ലയിലെ പാലിതാന നഗരമാണ് ഇത്തരമൊരു പ്രഖ്യാപനത്തിലൂടെ ചരിത്രത്തിലിടം നേടിയത്. ഈ പ്രദേശത്ത് മാംസാഹാരം നിയമവിരുദ്ധമാണ്. ജൈന മതത്തിന് വളരെ സ്വാധീനമുള്ള പ്രദേശമാണ് ഇവിടം. ജൈനമത തത്വങ്ങളുടെ സ്വാധീനമാണ് പ്രദേശത്തെ സാംസ്‌കാരികവും മതപരവുമായ മാറ്റത്തിന് കാരണമായത്. ഏതായാലും പുതിയ നിയമത്തിലൂടെ പ്രദേശത്ത് മാംസാഹാരം വില്‍പന നടത്തുന്നതും ഉപയോഗിക്കുന്നതും നിരോധിച്ചിരിക്കുകയാണ്. മാംസത്തിനായി മൃഗങ്ങളെ കൊല്ലുന്നതിനും വിലക്കുണ്ട്. ഇത്തരം പ്രവൃത്തികള്‍ നിയമവിരുദ്ധമാകുന്നതിന് ഒപ്പം തന്നെ ശിക്ഷാര്‍ഹവുമാണ്.

നഗരത്തില്‍ ഏകദേശം 250 ഇറച്ചിക്കടകള്‍ ഉണ്ടായിരുന്നു. ഇവ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് ഇരുന്നൂറോളം വരുന്ന ജൈന സന്യാസിമാര്‍ നിരന്തരമായി പ്രതിഷേധം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പുതിയ നീക്കം. ജൈന വിശ്വാസത്തിന്റെ അടിസ്ഥാനം അഹിംസയാണ്. അതുകൊണ്ടു തന്നെ ഇക്കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആയിരുന്നു സന്യാസിമാരുടെ പ്രതിഷേധം.

Top