CMDRF

ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷം: 15 മരണം

ചൊവ്വാഴ്‌ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് പ്രവചിച്ച് ഗുജറാത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്

ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷം: 15 മരണം
ഗുജറാത്തിൽ വെള്ളപ്പൊക്കം രൂക്ഷം: 15 മരണം

ഗുജറാത്തിലെ തീരദേശത്ത് കനത്ത മഴ തുടരുന്നതിനാൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 15 പേർ മരിച്ചു, 23,000-ത്തിലധികം ആളുകളെ ഒഴിപ്പിക്കുകയും 300-ലധികം പേരെ രക്ഷിക്കുകയും ചെയ്തു. അതേസമയം ചൊവ്വാഴ്‌ച മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വരും ദിവസങ്ങളിൽ കൂടുതൽ മഴ പെയ്യുമെന്ന് പ്രവചിച്ച് ഗുജറാത്തിൽ ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) ജാഗ്രതാ നിർദേശം നൽകി.

അതേസമയം ചൊവ്വാഴ്ച ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും ദുരിതാശ്വാസ, രക്ഷാപ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ ഉന്നതതല യോഗം വിളിച്ചിരുന്നു. എന്നാൽ കനത്ത മഴയെത്തുടർന്ന് കരകവിഞ്ഞൊഴുകുന്ന നദികളിലും അഴുക്കുചാലുകളിലും കായലുകളിലും ആരും ഇറങ്ങാതിരിക്കാൻ പോലീസിൻ്റെ സഹായത്തോടെ പൂർണ്ണ ജാഗ്രതയും പുലർത്താൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദ്ദേശം നൽകി. കൂടാതെ ഇതിന് പുറമെ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രത്യേകം മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന മുന്നറിയിപ്പ് കർശനമായി പാലിക്കണമെന്ന് തീരപ്രദേശങ്ങളിലെ ജില്ലാ കളക്ടർമാരോട് അഭ്യർത്ഥിച്ചു, മുഖ്യമന്ത്രിയുടെ ഓഫീസ് എക്‌സിൽ പറഞ്ഞു.

Also Read: ആസിയയുടെ മരണം; കൊലപാതകമെന്ന് സംശയമുണ്ടെന്ന് കുടുംബം


രക്ഷാപ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള ദുരന്തനിവാരണത്തിൽ പ്രാദേശിക ഭരണകൂടത്തെ സഹായിക്കുന്ന കരസേന, വ്യോമസേന, എൻഡിആർഎഫ്, എസ്ഡിആർഎഫ് ഉദ്യോഗസ്ഥരുടെ വിവരങ്ങളും മുഖ്യമന്ത്രി പട്ടേലിന് ലഭിച്ചു.

കനത്ത മഴ, തുടർന്ന് വെള്ളപ്പൊക്കം

ഗുജറാത്തിൽ തിങ്കളാഴ്ച മുതൽ മഴക്കെടുതിയിൽ 15 പേർക്കാണ് ജീവൻ നഷ്ടമായത്. ഗുജറാത്ത് സർക്കാർ പങ്കുവെച്ച വിവരങ്ങൾ അനുസരിച്ച്, മോർബിയിൽ ഒരാൾ മരിച്ചു, ഗാന്ധിനഗറിൽ രണ്ട് പേർ, ആനന്ദിൽ ആറ് പേർ, കൂടാതെ വഡോദരയിൽ ഒരാൾ, ഖേദയിൽ ഒരാൾ, മഹിസാഗറിൽ രണ്ട് പേർ, ഒരാൾ മരിച്ചു. ബറൂച്ചിൽ, അഹമ്മദാബാദിൽ ഒരാൾ എന്നിങ്ങനെയാണ് മരിച്ചത്.

Also Read: രേവതി സമ്പത്തിന് എതിരെ പൊലീസ് അന്വേഷണം, പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

അതേസമയം ഏറ്റവും കൂടുതൽ ബാധിച്ച രണ്ട് പ്രദേശങ്ങളായ വഡോദരയിലും (8,361), പഞ്ച്മഹലുകളിലും (4,000) ചൊവ്വാഴ്ച 12,000-ത്തിലധികം ആളുകളെ മാറ്റിപ്പാർപ്പിച്ചു. ഇതുവരെ 23,870 പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റുകയും 1,696 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. നവസാരിയിൽ 1200, വൽസാദിൽ 800, ബറൂച്ചിൽ 200, ഖേദയിൽ 235, ബോട്ടാദ് ജില്ലകളിൽ 200 എന്നിങ്ങനെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒഴിപ്പിച്ചത്.

ഒഴിപ്പിച്ചവരിൽ 75 ഗർഭിണികൾ

ഈ ഒഴിപ്പിച്ചവരിൽ 75 ഗർഭിണികൾ ഉൾപ്പെടുന്നുണ്ട് — വഡോദരയിൽ 45, ദേവഭൂമി ദ്വാരക ജില്ലയിൽ 30 — ഇവരെ അടുത്തുള്ള ആരോഗ്യ കേന്ദ്രങ്ങളിലേക്ക് മാറ്റിയതായി അറിയിപ്പിൽ പറയുന്നു. അതേസമയം ഗുജറാത്തിൽ തുടർച്ചയായി പെയ്യുന്ന മഴയിൽ സംസ്ഥാനത്തെ പല നദികളും അപകടനില മറികടന്നു. ഒപ്പം സംസ്ഥാനത്തെ ബറൂച്ച് ജില്ലയിൽ, മധ്യപ്രദേശിനോട് ചേർന്നുള്ള അണക്കെട്ടിലെ ജലം തുടർച്ചയായി ഒഴുകിയെത്തിയതിനെ തുടർന്ന് നർമ്മദ നദി ഗോൾഡൻ ബ്രിഡ്ജിൽ 24 അടി അപകടനില മറികടന്നതിനെ തുടർന്ന് നിരവധി താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. അതുപോലെ, ഗുജറാത്തിലെ വഡോദര ജില്ലയിൽ, വിശ്വാമിത്രി നദി ചൊവ്വാഴ്ച പുലർച്ചെ 25 അടി അപകടരേഖ കടന്നതിനെത്തുടർന്ന് താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്ന മൂവായിരത്തിലധികം ആളുകളെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി.

Top