CMDRF

ഇന്ത്യയിലെ സമ്പന്നമായ ഗ്രാമം ഇതാ ഇവിടെ

ഇന്ത്യയിലെ സമ്പന്നമായ ഗ്രാമം ഇതാ ഇവിടെ
ഇന്ത്യയിലെ സമ്പന്നമായ ഗ്രാമം ഇതാ ഇവിടെ

അഹമ്മദാബാദ്: രാജ്യത്തെ നിരവധി പ്രമുഖ വ്യവസായികളുള്ള ​ഗുജറാത്താണ് ഇന്ത്യയിലെ സമ്പന്നമായ ഗ്രാമം. ഏറ്റവും വലിയ ബിസിനസ് കേന്ദ്രങ്ങളിലൊന്നാണ് ഗുജറാത്ത്. ഗുജറാത്ത് കച്ചിലെ മദാപ്പര്‍ ആണ് ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നഗ്രാമം എന്നറിയപ്പെടുന്നത്. ഈ ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ ഉള്ളത് 7,000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ്. ഈ ഗ്രാമത്തില്‍ താമസിക്കുന്നവര്‍ക്ക് ബാങ്കുകളില്‍ ഉള്ളത് 7,000 കോടി രൂപയുടെ സ്ഥിരനിക്ഷേപമാണ്.

മദാപ്പറില്‍ ഏറ്റവും കൂടുതല്‍ പട്ടേല്‍ സമുദായക്കാരണ്. 32,000ആണ് ഇവിടുത്തെ ജനസംഖ്യ. 2011ല്‍ ഇത് 17,000 ആയിരുന്നു. എസ്ബിഐ, പിഎന്‍ബി, ആക്‌സിസ് ബാങ്ക്, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, യൂണിയന്‍ ബാങ്ക് തുടങ്ങി ഈ ഗ്രാമത്തില്‍ പതിനേഴ് ബാങ്കുകളുണ്ട്. രാജ്യത്ത് മറ്റൊരു ഗ്രാമത്തിലും ഇത്രയധികം ബാങ്കുകളില്ല. കുടുതല്‍ ബാങ്കുകള്‍ ഇവിടെ ശാഖ തുടങ്ങാന്‍ താത്പര്യപ്പെടുന്നു.

ഇവിടുത്തെ ഒരു കുടുംബത്തിലെ ഒരാള്‍ എങ്കിലും യുകെ, യുഎസ്എ, ആഫ്രിക്ക, ഗള്‍ഫ് എന്നിവടങ്ങളില്‍ ജോലിയുള്ളവരാണ്. ഗ്രാമത്തിലെ 65 ശതമാനത്തിലേറെ പേരും എന്‍ആര്‍ഐകളാണ്. ഇവരുടെ വരുമാനത്തിന്റെ വലിയ ഒരു ശതമാനം നാട്ടിലേക്കു തന്നെ ഇവര്‍ എത്തിക്കുന്നു. സ്ഥലത്തെ ബാങ്കുകളില്‍ നിക്ഷേപിക്കുന്നു. ഒപ്പം വ്യവസായങ്ങളും നാട്ടില്‍ തന്നെ ആരംഭിക്കുന്നു. ഇതോടെയാണു ഗ്രാമം സമ്പന്നമായത്.

ഗ്രാമം എന്ന് വിളിക്കാമെങ്കിലും സ്‌കൂളുകളും കോളജുകളും വ്യവസായങ്ങളും ആശുപത്രികളും അണക്കെട്ടും വരെ ഇവിടെയുണ്ട്. 1968 മദാപ്പര്‍ വില്ലേജ് അസോസിയേഷന്‍ ലണ്ടനില്‍ ആരംഭിച്ച ചരിത്രം കൂടിയുണ്ട് ഇവിടെ നിന്നു വിദേശത്തു ജോലി തേടി പോയി വിജയിച്ചവര്‍ക്കു പറയാന്‍.

Top