90 കോടിയിലധികം നേടി ഒടിടി റിലീസിനൊരുങ്ങി ഗുരുവായൂരമ്പല നടയില്‍

90 കോടിയിലധികം നേടി ഒടിടി റിലീസിനൊരുങ്ങി ഗുരുവായൂരമ്പല നടയില്‍

തിയേറ്ററുകള്‍ കുടുകുടാ ചിരിപ്പിച്ച് മികച്ച കളക്ഷന്‍ നേടിയ ഗുരുവായൂരമ്പല നടയില്‍ ഒടിടി റിലീസിനൊരുങ്ങുന്നു. പൃഥ്വിരാജ്- ബേസില്‍ കൂട്ടുക്കെട്ടില്‍ ഇറങ്ങിയ ചിത്രത്തില്‍ നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പുക്കുന്നത്.

90 കോടിയിലധികം രൂപ നേടിയ സിനിമ ജൂണ്‍ 27 മുതല്‍ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് സ്ട്രീം ചെയ്യുക.

‘ജയ ജയ ജയ ജയ ഹേ’ എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സിവി സാരഥി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. കോമഡി എന്റര്‍ടെയ്‌നറായി ഒരുങ്ങിയ ചിത്രത്തിന്റെ പശ്ചാത്തലം ഒരു കല്യാണമാണ്.
‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിര്‍വഹിച്ച സിനിമയില്‍ നിഖില വിമല്‍, അനശ്വര രാജന്‍ എന്നിവരാണ് നായികമാര്‍. തമിഴ് നടന്‍ യോഗി ബാബു, ജഗദീഷ്, രേഖ, ഇര്‍ഷാദ്, സിജു സണ്ണി, സഫ്വാന്‍, കുഞ്ഞികൃഷ്ണന്‍ മാസ്റ്റര്‍, മനോജ് കെയു എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍.

Top