ഗായ്സ്, ഇത് ബ്രേക്കപ്പ് തന്നെ ! അർജുന്റെയും മലൈകയുടെയും വൈറൽ പോസ്റ്റുകൾ അപ്രത്യക്ഷം

അടുത്തിടെ മലൈകയുടെ ജന്മദിനത്തിൽ അർജുൻ അവര്‍ക്ക് ആശംസ പങ്കിടാതെ മറ്റൊരു പോസ്റ്റിട്ടതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന കിംവദന്തികൾ ശക്തമായി

ഗായ്സ്, ഇത് ബ്രേക്കപ്പ് തന്നെ ! അർജുന്റെയും മലൈകയുടെയും വൈറൽ പോസ്റ്റുകൾ അപ്രത്യക്ഷം
ഗായ്സ്, ഇത് ബ്രേക്കപ്പ് തന്നെ ! അർജുന്റെയും മലൈകയുടെയും വൈറൽ പോസ്റ്റുകൾ അപ്രത്യക്ഷം

മുംബൈ: 51 കാരി മലൈക അറോറയുമായുള്ള അർജുൻ കപൂറിന്റെ ബന്ധത്തെക്കുറിച്ച് മാസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമിട്ട് ഇരുവരുടെയും പോസ്റ്റുകൾ. താൻ “സിംഗിളാണ്” എന്ന് അർജുൻ കപൂർ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഇപ്പോൾ, മലൈക അറോറ ഇൻസ്റ്റാഗ്രാമിൽ ഒരു നിഗൂഢ പോസ്റ്റ് പങ്കിട്ടത്. മലൈക്കയുടെ സ്റ്റോറിയില്‍ “ഒരു നിമിഷം ഹൃദയത്തിൽ സ്പർശിച്ചാൽ ജീവിതകാലം മുഴുവൻ ഒരു ആത്മാവിനെ സ്പർശിക്കാം” എന്ന വരികളാണ് കുറിച്ചിരിക്കുന്നത്.

ഇരുവരും ഒരുമിച്ചുള്ള ആറ് വർഷം നീണ്ട ഡേറ്റിംഗിന് ശേഷമാണ് ഇപ്പോൾ വേർപിരിഞ്ഞത്. ഈ സമയത്ത് പലപ്പോഴും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. തന്‍റെ പുതിയ ചിത്രമായ സിങ്കം എഗെയ്‌നിന്‍റെ ഒരു പ്രൊമോഷൻ പരിപാടിക്കിടെ താൻ ഇപ്പോൾ അവിവാഹിതനാണെന്ന് അർജുൻ വെളിപ്പെടുത്തിയതാണ് നിലവിൽ ഇരുവരുടെയും വേര്‍പിരിയലിന് സ്ഥിരീകരണം നല്‍കിയത്. അതേ സമയം ഇതിന് മറുപടിയെന്നോണം തന്‍റെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ അർജുൻ കപൂറുമായി ഒന്നിച്ചുള്ള ചിത്രങ്ങള്‍ എല്ലാം മലൈക്ക നീക്കം ചെയ്തിട്ടുണ്ട്.

Also Read : ‘ലക്കി ഭാസ്‍കര്‍’ :കളക്ഷൻ പുറത്തുവിട്ട് വിതരണക്കാർ

നിങ്ങൾ ആരാണെന്ന് ഒരിക്കലും മറക്കരുത്

ARJUN KAPOOR AND MALAIKA AURORA

അർജുൻ കപൂറും മലൈക അറോറയും തമ്മിലുള്ള വയസ് വ്യത്യാസം പലപ്പോഴും വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. എന്നാല്‍ പലപ്പോഴും ഇത്തരം ഗോസിപ്പുകളെ ബോളിവുഡ് പ്രണയ ജോഡി തള്ളിക്കളഞ്ഞു. പലപ്പോഴും അര്‍ജുന്‍ മലൈക്ക എന്നിവര്‍ വേര്‍പിരിഞ്ഞു എന്ന വാര്‍ത്ത വന്നിരുന്നെങ്കിലും അപ്പോഴെല്ലാം അത് നിഷേധിച്ച് ഇരുവരും രംഗത്ത് എത്തിയിരുന്നു. അതുമാത്രമല്ല ഇരുവരും 2018 മുതല്‍ ഡേറ്റിംഗിലായിരുന്നു. 2017-ൽ അർബാസ് ഖാനെ വിവാഹമോചനം ചെയ്തതിന് ശേഷമാണ് മലൈക അര്‍ജുന്‍ ബന്ധം ബോളിവുഡ് അറിഞ്ഞത്. തുടര്‍ന്ന് ബോളിവുഡിലെ പല പാര്‍ട്ടികളിലും ഔദ്യോഗിക പരിപാടികളിലും ഇരുവരും ഒന്നിച്ച് എത്താറുണ്ടായിരുന്നു. ഇരുവരുടെയും അവധിക്കാല ചിത്രങ്ങള്‍ ഏറെ വൈറലാകാറുണ്ടായിരുന്നു.

Also Read :മണിരത്നത്തിന്റെ മനസ്സിൽ അന്ന് ഞാനായിരുന്നു ‘അലൈപായുതെ’ ചിത്രത്തിനെ പറ്റി ഷാറൂഖ് ഖാൻ

എന്നാൽ എല്ലാം തകിടം മറിച്ച് അടുത്തിടെ മലൈകയുടെ ജന്മദിനത്തിൽ അർജുൻ അവര്‍ക്ക് ആശംസ പങ്കിടാതെ മറ്റൊരു പോസ്റ്റിട്ടതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന കിംവദന്തികൾ ശക്തമായി, “നിങ്ങൾ ആരാണെന്ന് ഒരിക്കലും മറക്കരുത് – ദി ലയൺ കിംഗ്” ദി ലയൺ കിംഗിലെ മുഫാസയുടെ ഡയലോഗാണ് അര്‍ജുന്‍ അന്ന് പങ്കുവച്ചത്.

Top