ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ വയനാട് ദുരന്തം ഒഴിവാക്കാമായിരുന്നോ ?

ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ വയനാട് ദുരന്തം ഒഴിവാക്കാമായിരുന്നോ ?
ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ വയനാട് ദുരന്തം ഒഴിവാക്കാമായിരുന്നോ ?

നുഷ്യന്‍ പ്രകൃതിക്കുമേല്‍ ഏല്‍പ്പിക്കുന്ന ആഘാതങ്ങളുടെ തോരാക്കണ്ണീരാണ് കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ ഇല്ലാതായത്. നിമിഷനേരങ്ങള്‍ കൊണ്ടാണ് ഒരു ഗ്രാമം തന്നെ അപ്രത്യക്ഷമായത്. മുന്നിലൂടെ ഒഴുകിപ്പോകുന്ന മൃതദേഹങ്ങള്‍ക്ക് നടുവില്‍ വിറങ്ങലിച്ച് ഒപ്പമുണ്ടായിരുന്നവരെ രക്ഷിക്കാനാകാതെ തണുത്തുറഞ്ഞ മനസ്സോടെയാണ് വയനാട് മുണ്ടക്കൈ ഗ്രാമം ഉറക്കമുണര്‍ന്നത്. 2019 ലെ പുത്തുമല ദുരന്തത്തിന്റെ നടുക്കം മാറും മുമ്പേയാണ് തൊട്ടരികില്‍ തന്നെ മറ്റൊരു ദുരന്തം കൂടി ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ തീവ്രതകള്‍ അടിക്കടി പ്രകൃതിക്ക് മേല്‍ പ്രഹരം ചൊരിയുമ്പോള്‍ നിസ്സഹായരും നിരാലംബരുമാകുന്നത് ഒരുകൂട്ടം ആളുകളാണ്.

അതീവ പരിസ്ഥിതി ലോല മേഖലയുടെ സംരക്ഷണം എത്രത്തോളമെന്നും, ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പാക്കിയിരുന്നെങ്കില്‍ തടയാമായിരുന്ന ദുരന്തങ്ങളല്ലേ അടിക്കടി നമുക്ക് മുന്നില്‍ നടക്കുന്നതെന്നും ഇനിയെങ്കിലും ചിന്തിക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി കാലാവസ്ഥയിലും, കാലാവസ്ഥാ പ്രവചനത്തിലും വന്നിരിക്കുന്ന മാറ്റങ്ങളെ കുറിച്ചും ഭൂമിയുടെ ഘടനയിലെ വ്യതിയാനങ്ങള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥയെ താറുമാറാക്കുന്നത് സംബന്ധിച്ചും പ്രശസ്ത ശാസ്ത്രജ്ഞനായ ഡോ. ടി വി സജീവ് മുമ്പ് എക്സ്പ്രസ് കേരളയുമായി പങ്കുവച്ച അഭിമുഖത്തിന്റെ ലിങ്ക് താഴെ ചേര്‍ക്കുന്നു.

Top