കരുത്തോടെ വളരണ്ടേ മുടി ? എള്ള് ഉപയോഗിക്കാം

എള്ളിലെ അവശ്യ പോഷകങ്ങളായ ചെമ്പ്, ഇരുമ്പ് എന്നിവ മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റായ മെലാനിൻ ഉൽപ്പാദിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്.

കരുത്തോടെ വളരണ്ടേ മുടി ? എള്ള് ഉപയോഗിക്കാം
കരുത്തോടെ വളരണ്ടേ മുടി ? എള്ള് ഉപയോഗിക്കാം

മ്മുടെ ആരോഗ്യത്തിന് എന്നതുപോലെ തന്നെ മുടിയുടെ ആരോ​ഗ്യത്തിനും ഏറ്റവും മികച്ച ഒരു ചേരുവയാണ് എള്ള്. ഉയർന്ന വിറ്റാമിൻ, ധാതുക്കൾ, ആൻ്റിഓക്‌സിഡൻ്റ് എന്നിവ അടങ്ങിയ എള്ള് നമ്മുടെ തലയോട്ടിയെ പോഷിപ്പിക്കുകയും മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. എള്ളിൽ പ്രോട്ടീൻ, നാരുകൾ, വിറ്റാമിനുകൾ (പ്രത്യേകിച്ച് ബി വിറ്റാമിനുകൾ), ധാതുക്കൾ (ഇരുമ്പ്, കാൽസ്യം, മഗ്നീഷ്യം), ആരോഗ്യകരമായ കൊഴുപ്പുകൾ എന്നിവ അടങ്ങിയിരിക്കുന്നു. കൂടാതെ, എള്ളിൽ ആൻ്റിഓക്‌സിഡൻ്റുകളും അടങ്ങിയിട്ടുണ്ട്. ഇത് കോശങ്ങളെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നു.

ഒമേഗ -3, ഒമേഗ -6, ഒമേഗ -9 ഫാറ്റി ആസിഡുകൾ എന്നിവ എള്ളിൽ അടങ്ങിയത് കൊണ്ട് തന്നെ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും ആവശ്യമായ പോഷകങ്ങളും ഓക്സിജനും നൽകി മുടിയെ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. ഇത് വർദ്ധിച്ച രക്തയോട്ടം ഉണ്ടാക്കുകയും മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും അകാല മുടി കൊഴിച്ചിൽ തടയുകയും ചെയ്യുന്നു. കൂടാതെ, എള്ളിലെ വിറ്റാമിനുകളും ധാതുക്കളും തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും മുടി പൊട്ടുന്നത് കുറയ്ക്കാനും സഹായിക്കുന്നു.

Also Read: വണ്ണം കുറയ്ക്കണോ ? ഉറപ്പായും ഒഴിവാക്കേണ്ട ആറ് ഭക്ഷണങ്ങള്‍

എള്ളിലെ അവശ്യ പോഷകങ്ങളായ ചെമ്പ്, ഇരുമ്പ് എന്നിവ മുടിക്ക് നിറം നൽകുന്ന പിഗ്മെൻ്റായ മെലാനിൻ ഉൽപ്പാദിപ്പിക്കുന്നതിന് അത്യന്താപേക്ഷിതമാണ്. ആൻ്റിഓക്‌സിഡൻ്റുകളാൽ സമ്പുഷ്ടമായ എള്ള് ഓക്‌സിഡേറ്റീവ് സ്‌ട്രെസിനെ പോലും ചെറുക്കാൻ സഹായിക്കുന്നു. ഈ അവശ്യ ഘടകങ്ങൾ ശരീരത്തിന് നൽകുന്നതിലൂടെ ആരോഗ്യമുള്ള മുടിയുടെ നിറം നിലനിർത്താനും അകാല നര തടയാനും എള്ള് സഹായിക്കും.

എള്ള് ഉപയോ​ഗിക്കേണ്ട വിധം..

SYMBOLIC IMAGE

ഒന്ന്

ഒരു ബൗളിൽ അൽപം എള്ളെണ്ണ എടുക്കുക. ശേഷം അതിലേക്ക് അൽപം ജെൽ ചേർക്കുക. നന്നായി യോജിപ്പിച്ച ശേഷം തലയിൽ പുരട്ടുക. മുടി വളരാൻ മികച്ച പാക്കാണിത്.

Also Read: വെയിലേറ്റ് വാടിയോ മുഖം? കരുവാളിപ്പ് മാറ്റാം

രണ്ട്

നന്നായി തിളച്ച വെളിച്ചെണ്ണയിൽ രണ്ട് സ്പൂൺ എള്ള് ചേർത്ത ശേഷം തലയിൽ പുരട്ടി മസാജ് ചെയ്യുക. 15 മിനുട്ടിന് ശേഷം ഹെബർ ഷാംപൂ ഉപയോ​ഗിച്ച് കഴുകുക. അകാലനര തടയാൻ മികച്ചതാണ് ഈ പാക്ക്.

Top