ദോഹ: ഖത്തറില്‍ നിന്നുള്ള ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ മന്ത്രാലയത്തില്‍ നിന്നുള്ള പെര്‍മിറ്റ് സ്വന്തമാക്കണമെന്ന നിര്‍ദേശവുമായി ഇസ്ലാമിക മതകാര്യ മന്ത്രാലയം. ഹജ്ജിനായി അംഗീകൃത ഖത്തറി കാമ്പയിനുകളുമായി കരാറില്‍ ഏര്‍പ്പെടുകയും വേണം. പെര്‍മിറ്റ് ഇല്ലാത്ത വ്യക്തികളെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുവദിക്കില്ല. തീര്‍ഥാടകര്‍ എല്ലാ വ്യവസ്ഥകളും നടപടിക്രമങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. സംയോജിത സംവിധാനത്തിന്റെ ഉള്ളില്‍, തീര്‍ഥാടകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും അതോറിറ്റി വ്യക്തമാക്കി.