CMDRF

‘ഹാല്‍’ സിനിമയുടെ ടീസര്‍ പുറത്ത്

‘ഹാല്‍’ സിനിമയുടെ ടീസര്‍ പുറത്ത്
‘ഹാല്‍’ സിനിമയുടെ ടീസര്‍ പുറത്ത്

വീരയുടെ സംവിധാനത്തില്‍ ഷെയിന്‍ നിഗം നായകനായെത്തുന്ന ‘ഹാല്‍’ സിനിമയുടെ ടീസര്‍ പുറത്തിറങ്ങി. ഒരു മ്യൂസിക്കല്‍ പ്രണയചിത്രമായി ഒരുങ്ങുന്ന ‘ഹാലി’ന്റെ തിരക്കഥ ഒരുക്കുന്നത് നിഷാദ് കോയ ആണ്. കോരിച്ചൊരിയുന്ന മഴയുടെ പശ്ചാത്തലത്തില്‍ പോലീസ് ബലമായി വേര്‍പെടുത്തുന്ന രണ്ട് കമിതാക്കളെയാണ് ടീസറില്‍ കാണാന്‍ സാധിക്കുന്നത്. ‘ഓര്‍ഡിനറി’, ‘മധുര നാരങ്ങ’, ‘തോപ്പില്‍ ജോപ്പന്‍’, ‘ശിക്കാരി ശംഭു’ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നിഷാദ് കോയ രചന നിര്‍വഹിക്കുന്ന സിനിമയാണ് ‘ഹാല്‍’. പുതുമുഖം സാക്ഷി വൈദ്യ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.

‘ആദത്’, ‘വോ ലംഹേ’, ‘പെഹലീ നസര്‍ മേം’, ‘തേരാ ഹോനേ ലഗാ ഹൂം’ തുടങ്ങിയ ഗാനങ്ങളിലൂടെ ഇന്ത്യന്‍ സംഗീത പ്രേമികള്‍ക്കിടയില്‍ ശ്രദ്ധേയനായ ആതിഫ് അസ്ലം മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ് ‘ഹാല്‍’. ഏഴ് വര്‍ഷത്തിനു ശേഷമാണ് പാക്കിസ്ഥാനി ഗായകനായ ആതിഫ് ഒരു ഇന്ത്യന്‍ സിനിമയ്ക്കുവേണ്ടി പിന്നണി പാടുന്നത്. പാക്കിസ്ഥാനി കലാകാരന്മാർക്ക് സുപ്രീം കോടതി ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കഴിഞ്ഞ ഒക്ടോബറിലാണ് പിന്‍വലിക്കപ്പെട്ടത്.

നവാഗതനായ നന്ദഗോപന്‍ വി ആണ് ഈ ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഗാനരചന മൃദുല്‍ മീറും നീരജ് കുമാറും ചേര്‍ന്നാണ്. ജെവിജെ പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ചിത്രത്തിന്റെ ക്യാമറ – കാര്‍ത്തിക് മുത്തുകുമാര്‍, കലാസംവിധാനം – പ്രശാന്ത് മാധവ്, എഡിറ്റര്‍ – ശ്രീജിത്ത് സാരംഗ്, മേക്കപ്പ് – അമല്‍ ചന്ദ്രന്‍, കോസ്റ്റ്യൂംസ് – സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രശാന്ത് നാരായണ്‍, വിഎഫ്എക്‌സ് – ഡിടിഎം (ഡിജിറ്റല്‍ ടര്‍ബോ മീഡിയ), ഡിസൈന്‍സ് – യെല്ലോ ടൂത്ത്, പിആര്‍ഒ – ആതിര ദില്‍ജിത്ത്.

Top