ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി; ഇന്ത്യയുടെ ആദിത്യ എൽ1

ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി; ഇന്ത്യയുടെ ആദിത്യ എൽ1
ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി; ഇന്ത്യയുടെ ആദിത്യ എൽ1

ലാഞ്ചിയൻ പോയിൻ്റ് എൽ 1 ലെ ഇന്ത്യയുടെ സൗര നിരീക്ഷണ ദൗത്യമാണ് ആദിത്യ എൽ1, 2023 സെപ്റ്റംബറിലായിരുന്നു ഇതിൻ്റെ വിക്ഷേപണം. 2024 ജനുവരി ആറിനാണ് പേടകം ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചത്.

178 ദിവസം എടുത്താണ് ആദിത്യ എൽ1 പേടകം ഹാലോ ഓർബിറ്റിലെ ആദ്യ സഞ്ചാരം പൂർത്തിയാക്കിയത്. ഇതിനിടെ ഫെബ്രുവരി 22 നും ജൂൺ ഏഴിനും പേടകത്തെ ഓർബിറ്റിൽ തന്നെ നിലനിർത്തുന്നതിനുള്ള ക്രമീകരണങ്ങൾ നടത്തിയിരുന്നു. ചൊവ്വാഴ്ച്‌ചയാണ് മൂന്നാമത്തെ സ്‌റ്റേഷൻ കീപ്പിങ് മന്യവർ നടത്തിയത്.

സൂര്യന് ചുറ്റും ഹാലോ ഓർബിറ്റിൽ ആദ്യ ഭ്രമണം പൂർത്തിയാക്കി ഇന്ത്യയുടെ സൗരപര്യവേക്ഷണ പേടകമായ ആദിത്യ എൽ1. ചൊവ്വാഴ്യാണ് ഐഎസ്ആർഒ ഇക്കാര്യം അറിയിച്ചത്. തടസങ്ങളില്ലാതെ ഹാലോ ഓർബിറ്റ് സഞ്ചാരം പൂർത്തിയായെന്നും രണ്ടാം ഹാലോ ഓർബിറ്റിലേക്ക് പ്രവേശിച്ചുവെന്നും ഐഎസ്ആർഒ പറഞ്ഞു.

Top