ഇസ്രയേൽ സൈനികർക്കുനേരെ മൈനുകൾ മുഖാന്തരം ആക്രമണം നടത്തിയതായി ഹമാസ്. ഹമാസിന്‍റെ അൽ ഖസ്സാം ബ്രിഗേഡ് ആണ് ഇക്കാര്യം പുറത്തു വിട്ടത്. കിഴക്കൻ ഖാൻ യൂനിസിലെ അൽ ഫഖാരി മേഖലയിലായിരുന്നു ഹമാസ് ആക്രമണം നടത്തിയത്.
എൻജിനീയറിങ് യൂനിറ്റിലെ സൈനികർ കൊല്ലപ്പെടുകയും പരിക്കേൽക്കുകയും ചെയ്തതായാണ് ഹമാസ് അവകാശപ്പെടുന്നത്. ഗാസയിലുടനീളം ഇസ്രയേൽ അധിനിവേശം തുടരുകയാണ്. ഗാസ സിറ്റിയുടെ കിഴക്കു ഭാഗത്തുള്ള തൂഫയിൽ നിരവധി പേർ അഭയം തേടിയ ഷുജയ ബോയ്സ് സ്കൂളിനു നേർക്കും ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു.
ഇതിൽ ആറ് പേർ കൊല്ലപ്പെട്ടു. സെൻട്രൽ ഗാസയിലെ നുസെറാത്ത് അഭയാർത്ഥി ക്യാമ്പിലെ വീടുകൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 13 പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.