ജെറുസലേം: പലസ്തീൻ സംഘടനയായ ഹമാസിന്റെ തലവൻ യഹ്യ സിൻവറിനെ ഇസ്രയേൽ വധിച്ചെന്നു റിപ്പോർട്ട്. ഗാസയിലെ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട മൂന്ന് പേരിൽ ഒരാൾ യഹ്യ സിൻവറാണോ എന്നാണ് ഉയരുന്ന സംശയം. ദേശീയ മാധ്യമങ്ങളുൾപ്പെടെ യഹ്യ സിൻവർ കൊല്ലപ്പെട്ടതായി റിപ്പോർട്ട് ചെയ്യുന്നുണ്ട്. അതിനിടെ, സംഭവത്തിൽ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തി.
Also Read: എനിക്ക് ഒരു കൊടിയുടെയും സൈബര്‍ പോരാളികളുടെയും സഹായം വേണ്ട; മറുപടിയുമായി സൗമ്യ സരിന്‍
യഹ്യ സിൻവർ കൊല്ലപ്പെട്ടോ എന്ന് സ്ഥിരീകരിക്കാൻ ശ്രമിച്ചു വരികയാണെന്ന് ഇസ്രയേൽ പ്രതികരിച്ചു. ഡിഎൻഎ പരിശോധനയ്ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ ഇത് കഴിയൂവെന്നും ഇസ്രയേൽ സൈന്യം അറിയിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ ഇസ്മയിൽ ഹനിയ കൊല്ലപ്പെട്ടപ്പോഴാണ് യഹ്യ സിൻവർ ഹമാസ് തലവൻ ആയത്. മാസങ്ങൾ കഴിയുന്നതിനിടെയാണ് കൊല്ലപ്പെട്ടുവെന്ന സംശയവും പുറത്തുവരുന്നത്.