തമിഴ്നാട് ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ എത്തിയ സിനിമാ താരങ്ങളുടെ വീഡിയോ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഗോട്ട് സിനിമയുടെ റഷ്യയിലെ ലൊക്കേഷനില്‍ നിന്നായിരുന്നു നടന്‍ വിജയ് വോട്ട് ചെയ്യുന്നതിനായി ചെന്നൈയിലെത്തിയത്. ആരാധകര്‍ നടന് വലിയ വരവേല്‍പ്പും നല്‍കിയിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും ശ്രദ്ധ നേടിയിരുന്നു.
വോട്ട് ചെയ്യാനെത്തിയ താരത്തിന്റെ കൈയിലും തലയിലും ബാന്‍ഡേജ് ഒട്ടിച്ചിരുന്നതാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാകുന്നത്. ഗോട്ട് സിനിമയുടെ റഷ്യന്‍ ഷെഡ്യൂളിനിടയില്‍ വിജയ്ക്ക് അപകടം സംഭവിച്ചോ എന്നാണ് ആരാധകരുടെ സംശയം. എന്നാല്‍ പരിക്കിന്റെ കാരണം എന്തെന്ന് വ്യക്തമല്ല. അതേസമയം ഗോട്ടിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന സിനിമയില്‍ വിജയ് ഇരട്ട വേഷങ്ങളിലാണ് എത്തുന്നത്. സിനിമ സെപ്തംബര്‍ അഞ്ചിനാണ് റിലീസ് ചെയ്യുന്നത്. മീനാക്ഷി ചൗധരി, സ്നേഹ, ലൈല, ജയറാം, പാര്‍വതി നായര്‍, പ്രേംജി, വൈഭവ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. വെങ്കട് പ്രഭുവിന്റെ ഈ ചിത്രത്തിനായി വിജയ് ആരാധകരും പ്രേക്ഷകരും ഏറെ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.
#ThalapathyVijay at the voting booth! pic.twitter.com/BkxJf6Twvt
— Sreedhar Pillai (@sri50) April 19, 2024
Looks like a minor injury in Hand and Head for Thalapathy Vijay during #GOAT shooting 🥺 #LokSabhaElections2024 pic.twitter.com/M6llyojpLd
— Vijay Fans Trends 🐐 (@VijayFansTrends) April 19, 2024