‘തലകീഴായി കെട്ടിതൂക്കി, തല മൊട്ടയടിച്ചു’; ഉത്തർപ്രദേശിൽ ആദിവാസി യുവാവ് നേരിട്ടത് ക്രൂര മർദ്ദനം

'ജംഗിൾ രാജാണ് യു.പിയിൽ നിലനിൽക്കുന്നത്. ആളുകളുടെ അത്മാഭിമാനത്തിന് അവിടെ വിലയില്ലാതായിരിക്കുന്നു'

‘തലകീഴായി കെട്ടിതൂക്കി, തല മൊട്ടയടിച്ചു’; ഉത്തർപ്രദേശിൽ ആദിവാസി യുവാവ് നേരിട്ടത് ക്രൂര മർദ്ദനം
‘തലകീഴായി കെട്ടിതൂക്കി, തല മൊട്ടയടിച്ചു’; ഉത്തർപ്രദേശിൽ ആദിവാസി യുവാവ് നേരിട്ടത് ക്രൂര മർദ്ദനം

ലഖ്‌നൗ: ഉത്തർപ്രദേശിൽ ആദിവാസി യുവാവിന് ക്രൂര മർദ്ദനം. പാദരി ഗ്രാമത്തിലാണ് സംഭവം. ചാണകം വാരാൻ വിസമ്മതിച്ച ബാബ കബുതാര എന്ന യുവാവിനെ തലകീഴായി കെട്ടിതൂക്കി മർദിക്കുകയായിരുന്നു. ചാണകം വാരുന്നതിനും കന്നുകാലികൾക്കുള്ള കാലിത്തീറ്റ ഒരുക്കുന്നതിനും യുവാവ് വിസമ്മതിച്ചതോടെയാണ് ഗ്രാമത്തിലെ സ്വാധീന ശക്തിയുള്ള ചിലർ കൂട്ടമായി മർദിച്ചത്.

കൃഷിയിടത്തിൽ കടല പറിക്കുന്നതിനിടെ നാല് പേരെത്തി കബുതാരയെ കാറിൽ കയറ്റി തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇയാളുടെ കൈയും കാലും ബന്ധിച്ച് മരത്തിൽ തലകീഴായി കെട്ടിത്തൂക്കി. തുടർന്ന് വായിൽ വെള്ളം നിറച്ച് മർദിച്ചു. പിന്നീട് ഇയാളുടെ തല മൊട്ടയടിച്ച് ഗ്രാമത്തിൽ പ്രദിക്ഷിണം ചെയ്യിക്കുകയും ചെയ്തു.

Also Read: ജമ്മു കശ്മീര്‍ ഭീകരാക്രമണത്തില്‍ ഒരു സൈനികന് കൂടി വീരമൃത്യു

സംഭവത്തിൽ ലോക്കൽ​ പൊലീസ് കേസെടുത്തിട്ടുണ്ട്. നാല് ​പ്രതികളാണ് കേസുമായി ബന്ധപ്പെട്ട ഉള്ളതെന്നാണ് യു.പി പൊലീസ് അറിയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണെന്നും ശക്തമായ നടപടിയുണ്ടാവുമെന്നും യു.പി പൊലീസ് പറഞ്ഞു.വിഷയത്തിൽ കോൺഗ്രസ് എക്സിലൂടെ പ്രതികരിച്ചു.

”ജംഗിൾ രാജാണ് യു.പിയിൽ നിലനിൽക്കുന്നത്. ആളുകളുടെ അത്മാഭിമാനത്തിന് അവിടെ വിലയില്ലാതായിരിക്കുന്നു. സാധാരണക്കാരെ സംരക്ഷിക്കാൻ സർക്കാറിന് സാധിക്കുന്നില്ല”, കന്നുകാലികളേയും ക്രിമിനലുകളേയും മാത്രമാണ് യു.പി സർക്കാർ സംരക്ഷിക്കുന്നതെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി.

Top