CMDRF

ഹനിയെയുടെ കൊലപാതകം; രണ്ട് മാസം മുന്‍പ് മുറിയില്‍ ബോംബ് സ്ഥാപിച്ചു

ഹനിയെയുടെ കൊലപാതകം; രണ്ട് മാസം മുന്‍പ് മുറിയില്‍ ബോംബ് സ്ഥാപിച്ചു
ഹനിയെയുടെ കൊലപാതകം; രണ്ട് മാസം മുന്‍പ് മുറിയില്‍ ബോംബ് സ്ഥാപിച്ചു

ന്യൂയോര്‍ക്ക്: ഹമാസ് തലവന്‍ ഇസ്മായില്‍ ഹനിയെ കൊല്ലപ്പെട്ടത് ആഴ്ച്ചകള്‍ക്ക് മുന്‍പ് ടെഹ്റാന്‍ ഗസ്റ്റ് ഹൗസില്‍ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട്. ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് പൊലീസിന്റെ (ഐ.ആര്‍.ജി.സി) സംരക്ഷണയിലുള്ള ഗസ്റ്റ് ഹൗസില്‍ രണ്ട് മാസം മുന്‍പ് രഹസ്യമായി ബോംബ് സ്ഥാപിക്കുകയായിരുന്നെന്നാണ് പശ്ചിമേഷ്യയിലെയും യു.എസ്സിലെയും ഔദ്യോഗിക വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

ടെഹ്റാന്‍ സന്ദര്‍ശിക്കുന്ന വേളകളികളില്‍ ഹനിയെ സ്ഥിരമായി ഇവിടെയായിരുന്നു താമസിച്ചിരുന്നത്. ബുധനാഴ്ച ഹനിയെ മുറിയില്‍ ഉണ്ടെന്ന് സ്ഥിരീകരിച്ചതിന് ശേഷം റിമോട്ട് ഉപയോഗിച്ച് ബോംബ് പൊട്ടിക്കുകയായിരുന്നെന്നാണ് സൂചന. സ്ഫോടനത്തില്‍ ഹനിയെയുടെ അംഗരക്ഷകനും കൊല്ലപ്പെട്ടിരുന്നു.

ഹനിയെയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഇസ്രയേൽ നിഷേധിക്കുകയോ ഏറ്റെടുക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള ഖമേനിയും ഹമാസും ഹനിയെയുടെ മരണത്തില്‍ ഇസ്രയേലിനെ കുറ്റപ്പെടുത്തുകയും പ്രതികാരം വീട്ടുമെന്ന് പറയുകയും ചെയ്തിരുന്നു. അക്രമത്തിന് ശേഷം സ്ഫോടനത്തിന്റെ വിവരങ്ങള്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥര്‍ യു.എസിനും മറ്റ് സഖ്യക്ഷികള്‍ക്കും കൈമാറിയതായി ന്യൂയോര്‍ക്ക്‌ ടൈംസ് പറയുന്നുണ്ട്. എന്നാല്‍ വാഷിങ്ടണ്‍ ഈ ആരോപണം നിഷേധിച്ചു.

Top