CMDRF

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എ.ഇ. ഭരണാധികാരികള്‍

പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എ.ഇ. ഭരണാധികാരികള്‍
പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എ.ഇ. ഭരണാധികാരികള്‍

ജനങ്ങള്‍ക്ക് പെരുന്നാള്‍ ആശംസകള്‍ നേര്‍ന്ന് യു.എ.ഇ ഭരണാധികാരികള്‍.
യു.എ.ഇ. ജനതയ്ക്കും വിവിധ അറബ് മുസ്ലിം രാഷ്ട്രങ്ങള്‍ക്കും കൂടുതല്‍പുരോഗതിയും സമൃദ്ധിയും നല്‍കാനും ദൈവത്തോട് പ്രാര്‍ഥിക്കുന്നുവെന്നും ഭരണാധികാരികള്‍ എക്‌സില്‍ കുറിച്ചു. യു.എ.ഇ.പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം, ശൈഖ ഫാത്തിമ ബിന്‍ത് മുബാറക്, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ചെയര്‍മാനുമായ ശൈഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉള്‍പ്പെടെ വിവിധ എമിറേറ്റുകളുടെ ഭരണാധികാരികളും കിരീടാവകാശികളും പെരുന്നാള്‍ ആശംസകള്‍ അറിയിച്ചു.

യു.എ.ഇ.യിലുടനീളമുള്ള പ്രധാനറോഡുകളും തെരുവുകളുമെല്ലാം അതിമനോഹരമായി അലങ്കരിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി അതിശയിപ്പിക്കുന്ന കരിമരുന്ന് പ്രയോഗങ്ങളും നടക്കും. ഒട്ടുമിക്ക കച്ചവടകേന്ദ്രങ്ങളും വമ്പന്‍ ഓഫറുകളാണ് ഒരുക്കിയിട്ടുള്ളത്. പലയിടത്തും 90 ശതമാനം വരെ വിലക്കിഴിവും വാഗ്ദാനം ചെയ്യുന്നുണ്ട്

Top