‘ഒരു സൈക്കോളജിക്കൽ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡിയുള്ള കാര്യം അറിയുന്നത്’; തുറന്ന് പറഞ്ഞ് ആലിയ ഭട്ട്

മേക്കപ്പിന് പോലും 45 മിനിറ്റിൽ കൂടുതൽ ചെലവഴിക്കാൻ തനിക്ക് സാധിക്കാറില്ലെന്ന് ആലിയ പറയുന്നു

‘ഒരു സൈക്കോളജിക്കൽ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡിയുള്ള കാര്യം അറിയുന്നത്’; തുറന്ന് പറഞ്ഞ് ആലിയ ഭട്ട്
‘ഒരു സൈക്കോളജിക്കൽ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡിയുള്ള കാര്യം അറിയുന്നത്’; തുറന്ന് പറഞ്ഞ് ആലിയ ഭട്ട്

ലിയ ഭട്ട് കഴിഞ്ഞ ദിവസമാണ് തനിക്ക് എഡിഎച്ച്ഡി (അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ) ഉള്ളതിനെക്കുറിച്ച് വെളിപ്പെടുത്തിയത്. മേക്കപ്പിന് പോലും 45 മിനിറ്റിൽ കൂടുതൽ ചെലവഴിക്കാൻ തനിക്ക് സാധിക്കാറില്ലെന്ന് ആലിയ പറയുന്നു. എല്ലാകാര്യങ്ങളും വളരെ പെട്ടെന്ന് ചെയ്തു തീർക്കണമെന്ന ചിന്തയാണ് എപ്പോഴും തനിക്കെന്നും ആലിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.

തനിക്ക് എഡിഎച്ച്ഡിയുള്ളതായി സമീപകാലത്താണ് തിരിച്ചറിഞ്ഞതെന്നും തന്റെ മകൾക്കൊപ്പവും ക്യാമറക്ക് മുന്നിൽ അഭിനയിക്കുമ്പോൾ മാത്രമാണ് പൂർണ്ണ മനസാന്നിധ്യത്തോടെ ഇരിക്കാൻ കഴിയുന്നതെന്നും ആലിയ പറയുന്നു.

Also Read: ‘വേട്ടയ്യ’ൻ്റെ വിജയം ആഘോഷിച്ച് സൂപ്പർതാരം രജനികാന്ത്

‘ ഒരു സൈക്കോളജിക്കൽ ടെസ്റ്റിലൂടെയാണ് എഡിഎച്ച്ഡിയുള്ള കാര്യം അറിയുന്നത്. അടുത്ത കാലത്താണ് ഇതു തിരിച്ചറിയുന്നത്. കുട്ടിക്കാലം മുതലെ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന വ്യക്തിയായിരുന്നു ഞാൻ. ഇതിന്റെ പേരിൽ ക്ലാസിൽ നിന്ന് ഒരുപാടുതവണ പുറത്താക്കിയിട്ടുണ്ട്. എന്നാൽ അന്നൊന്നും എഡിഎച്ച്ഡി ഉണ്ടെന്ന് അറിഞ്ഞിരുന്നില്ല.

അടുത്ത കാലത്ത് നടത്തിയ ടെസ്റ്റിൽ എഡിഎച്ച്ഡി സ്‌പെക്ട്രം ഉയർന്നതാണെന്ന് കണ്ടെത്തി. എന്റെ സുഹൃത്തുക്കളോട് ഇതിനെക്കുറിച്ച് പറയുമ്പോഴെല്ലാം, ‘ഞങ്ങൾക്ക് അത് അറിയാമായിരുന്നു’ എന്നായിരുന്നു അവർ പറഞ്ഞത്.എന്റെ മകൾക്കൊപ്പവും കാമറക്ക് മുന്നിലും മാത്രമേ പൂർണ്ണ ശ്രദ്ധയോടെയും മനസാന്നിധ്യത്തോടെയും സന്തോഷത്തോടെയും എനിക്ക് ഇരിക്കാൻ കഴിയുകയുള്ളൂ’- ആലിയ തന്റെ ഏറ്റവും പുതിയ ചിത്രമായ ജിഗ്‌രയുടെ റിലീസിനോട് അനുബന്ധിച്ച് നൽകിയ ഒരു അഭിമുഖത്തിൽ പറഞ്ഞു.

Top