മലപ്പുറം: കൂടെ ജോലിചെയ്തിരുന്ന ജീവനക്കാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് പെരിന്തൽമണ്ണ അതിവേഗ പ്രത്യേക കോടതി. പെരിന്തൽമണ്ണ സ്വദേശി ജോൺ പി ജേക്കബി (42) നാണ് 12 വർഷം കഠിന തടവും 1,05,000 രൂപയും ശിക്ഷ വിധിച്ചത്. ജഡ്ജി എസ് സൂരജ് ആണ് ശിക്ഷിച്ചത്.
ജീവനക്കാരിയെ താമസ സ്ഥലത്ത് കൊണ്ടുപോയി ജ്യൂസിൽ മദ്യം കലർത്തി നൽകി ലൈംഗികാതിക്രമത്തിന് ഇരയാക്കുകയായിരുന്നു. 2021ൽ പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർചെയ്ത കേസിലാണ് വിധി. പിഴയടച്ചില്ലെങ്കിൽ ഒരു വർഷവും രണ്ടു മാസവും അധിക കഠിന തടവ് അനുഭവിക്കണം. പിഴ അടച്ചാൽ സംഖ്യ അതിജീവിതയ്ക്ക് നൽകാനും കോടതി ഉത്തരവിട്ടു.