പത്തനംതിട്ട: പീഡനക്കേസിൽ 67 കാരന് 55 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി. ഏഴ് വയസ് മാത്രം പ്രായമായ ഇരട്ട സഹോദരിമാരായ പെൺകുട്ടികളെ ലൈംഗിക പീഡനത്തിനിരയാക്കിയ ശിവദാസനെയാണ് പത്തനംതിട്ട ഫാസ്ട്രാക്ക് കോടതി ശിക്ഷിച്ചത്.
തടവ് കൂടാതെ 3 ലക്ഷം രൂപ പിഴയും അടയ്ക്കണം. പിഴ അടക്കാതിരുന്നാൽ 7 വർഷം അധിക കഠിനതടവും അനുഭവിക്കണമെന്നും പത്തനംതിട്ട ഫാസ്ട്രാക്ക് ജഡ്ജ് ഡോണി തോമസ് വർഗീസ് വിധിച്ച ശിക്ഷയിൽ പറയുന്നു.