തിരുവനന്തപുരം: പീഡനക്കേസിൽ 68 കാരന് ജീവിതാന്ത്യം വരെ തടവും പിഴയും ശിക്ഷ വിധിച്ച് തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി. ആറ് വയസ്സുകാരിയെ സഹോദരിയുടെ മുന്നിൽ വച്ച് പീഡിപ്പിച്ചെന്ന കേസിലാണ് വിക്രമനെയാണ് ജീവിതാന്ത്യം വരെ ജഡ്ജി ആർ രേഖ ശിക്ഷിച്ചത്. രണ്ട് പെൺകുട്ടികളെയും പ്രതി പീഡിപ്പിച്ചിരുന്നു. ഇതിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്.
നവംബർ 5 ന് ഒമ്പത് വയസ്സുകാരിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം പ്രത്യേക പോക്സോ കോടതി വിധി വരും. അച്ഛനും അമ്മയും ഉപേക്ഷിച്ചതിനെ തുടർന്ന് സഹോദരിമാരായ രണ്ട് പെൺകുട്ടികളും അമ്മൂമ്മയുടെ സംരക്ഷണയിലായിരുന്നു. ഇവിടെ വെച്ചാണ് അമ്മൂമ്മയുടെ പരിചയക്കാരനായ പ്രതി പെൺകുട്ടികളെ പീഡിപ്പിച്ചത്.