ലൈംഗീക ആരോപണം നേരിടുന്ന നടൻ നിവിൻ പോളി അന്വേഷണസംഘത്തിനും ഡിജിപിക്കും പാസ്‌പോർട്ടിന്റെ കോപ്പി കൈമാറി. പരാതിക്കാരി പറയുന്ന ദിവസങ്ങളിൽ വിദേശത്ത് അല്ലായിരുന്നു താൻ എന്ന് തെളിയിക്കുന്ന രേഖകളാണ് കൈമാറിയത്. ഇതേദിവസം നടന്ന സിനിമയുടെ ചിത്രീകരണ വിവരങ്ങളും നൽകി.
വിനീത് ശ്രീനിവാസൻ സംവിധാനത്തിൽ പുറത്തിറങ്ങിയ വർഷങ്ങൾക്കു ശേഷം സിനിമയുടെ ഷൂട്ടിൽ ആയിരുന്നു നിവിനെന്ന് വിനീത് ശ്രീനിവാസൻ പറഞ്ഞിരുന്നു. പീഡനം നടന്നുവെന്ന് പറയുന്ന ദിവസം പുലർച്ചെ വരെ നിവിന്‍ തന്റെ കൂടെയായിരുന്നുവെന്നും പരാതി വ്യാജമെന്നും സംവിധായകൻ വിനീത് വ്യക്തമാക്കിയിരുന്നു.
Also Read: തനിക്കെതിരെയുള്ളത് വ്യാജ പരാതി ; ഡിജിപിക്ക് പരാതി നൽകി നിവിൻ പോളി
ആരോപണ പരാതി വ്യാജം
നിലവിലുള്ള ബലാത്സംഗ കേസിൽ ഡിജിപിക്ക് വിശദമായ പരാതി നിവിൻ പോളി നേരത്തെ നൽകിയിരുന്നു. ദുബായിൽ വച്ച് നിവിനും സംഘവും തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു യുവതിയുടെ പരാതി.എന്നാൽ തനിക്കെതിരായ പരാതി വ്യാജമാണെന്നും ഗൂഢാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നുമാണ് ആവശ്യം.
Also Read: ആഹാ അത് പൊളിക്കും! വെറൈറ്റി റോളില്‍ മമ്മൂട്ടി..
കോതമംഗലം സ്വദേശിനിയായ യുവതിയുടെ പരാതിയിലാണ് നിലവിൽ നിവിനെതിരെ കേസ് ഉള്ളത്. കേസിൽ ആരോപിക്കുന്ന കഴിഞ്ഞ ഡിസംബറിൽ താൻ കേരളത്തിൽ ഉണ്ടായിരുന്നുവെന്നും തെളിവായി പാസ്പോർട്ട് ഹാജരാക്കുമെന്നും നിവിൻ പറഞ്ഞിരുന്നു.