CMDRF

ജോലി വാഗ്ദാനം ചെയ്ത് കോടതി മുറിക്കുള്ളില്‍ പീഡനം; അഭിഭാഷകനെതിരെ കേസ്

ജോലി വാഗ്ദാനം ചെയ്ത് കോടതി മുറിക്കുള്ളില്‍ പീഡനം; അഭിഭാഷകനെതിരെ കേസ്
ജോലി വാഗ്ദാനം ചെയ്ത് കോടതി മുറിക്കുള്ളില്‍ പീഡനം; അഭിഭാഷകനെതിരെ കേസ്

ന്യൂഡല്‍ഹി: ജോലി വാഗ്ദാനം ചെയ്ത് 21കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയുടെ അടിസ്ഥാനത്തില്‍ അഭിഭാഷകനെതിരെ ഡല്‍ഹി പൊലീസ് കേസെടുത്തു. തീസ് ഹസാരി കോടതിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം അഭിഭാഷകന്‍ പീഡിപ്പിച്ചെന്ന് കാണിച്ച് ജൂലൈ 30ന് നല്‍കിയ പരാതിയിലാണ് നടപടി. സബ്ജി മണ്ഡി പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ജോലി അന്വേഷിച്ച് നടക്കുകയായിരുന്ന യുവതിക്ക് ബന്ധുവായ മറ്റൊരു സ്ത്രീയാണ് അഭിഭാഷകന്റെ ഫോണ്‍ നമ്പര്‍ നല്‍കിയത്. യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കാണിക്കാനായി കോടതിയിലെത്താന്‍ ഇയാള്‍ യുവതിയോട് ആവശ്യപ്പെടുകയായിരുന്നു. പത്തു ദിവസത്തിനകം ജോലി ശരിയാക്കാമെന്നു പറഞ്ഞെങ്കിലും വിവരമൊന്നും ലഭിക്കാത്തതിനാല്‍ യുവതി അഭിഭാഷകന് മെസേജ് അയക്കുകയും ഫോണില്‍ ബന്ധപ്പെടുകയും ചെയ്തു.

അഭിഭാഷകന്‍ ആവശ്യപ്പെട്ടതു പ്രകാരം ജൂലൈ 27ന് യുവതി വീണ്ടും കോടതിയിലെത്തി. ഇവിടെവെച്ച് യുവതിയെ പീഡിപ്പിച്ചതായി പരാതിയില്‍ പറയുന്നു. യുവതി ഒച്ചവെച്ചതോടെ അഭിഭാഷകന്‍ ഭീഷണിപ്പെടുത്തുകയും 1500 രൂപ നല്‍കി പറഞ്ഞയക്കുകയും ചെയ്തു. സംഭവത്തെക്കുറിച്ച് പിന്നീട് ബന്ധുവിനോട് പറയുകയും ഇതിനുശേഷം പൊലീസിനെ സമീപിക്കുകയും ചെയ്തു. വിശദമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു.

Top