CMDRF

കച്ചേരികടവിൽ കാട്ടാന ശല്യം രൂക്ഷം

ആനയെ പ്രതിരോധിക്കാന്‍ കഴിയാതെ പ്രദേശത്തെ ജനം വലയുകയാണ്

കച്ചേരികടവിൽ കാട്ടാന ശല്യം രൂക്ഷം
കച്ചേരികടവിൽ കാട്ടാന ശല്യം രൂക്ഷം

ഇരിട്ടി: കാട്ടാനയുള്‍പ്പെടെയുള്ള വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുന്നതിന് പരിഹാരമില്ലാതെ അയ്യങ്കുന്ന് പഞ്ചായത്തിലെ കച്ചേരിക്കടവ്, പാലത്തുംകടവ് പ്രദേശവാസികള്‍. രണ്ടു ദിവസം മുമ്പാണ് നാട്ടുകാര്‍ കൊട്ടിയൂര്‍ റേഞ്ചറെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും കച്ചേരിക്കടവില്‍ കൃഷിയിടത്തില്‍ ഏഴു മണിക്കൂറോളം തടഞ്ഞത്.

ഡി.എഫ്.ഒ എത്തി ജനങ്ങളുമായി സംസാരിച്ചതിന് ശേഷമാണ് ഇവരെ മോചിപ്പിച്ചത്. വ്യാഴാഴ്ച രാത്രി കച്ചേരിക്കടവ് മുടിക്കയം മേഖലയില്‍ ഇറങ്ങിയ ആന നരിമാറ്റത്തില്‍ ബിജു, പുതുപ്പറമ്പില്‍ ജോര്‍ജ്, പുളിക്കല്‍ അബ്രാഹം, പുതുപ്പറമ്പില്‍ അജു തുടങ്ങി നിരവധിപേരുടെ കൃഷിയാണ് നശിപ്പിച്ചത്.തെങ്ങ്, വാഴ, കവുങ്ങ്, കുരുമുളക്, കൊക്കോ, കശുമാവ് തുടങ്ങി നിരവധി വിളകള്‍ ആന ചവിട്ടി നശിപ്പിച്ചു. കര്‍ണാടകയിലെ ബ്രഹ്‌മഗിരി വന്യജീവി സങ്കേതത്തില്‍നിന്ന് ബാരാപോള്‍ പുഴകടന്ന് എത്തുന്ന ആനകളാണ് ജനവാസ മേഖലയില്‍ ഭീതി സൃഷ്ടിക്കുന്നത്. ആനയെ പ്രതിരോധിക്കാന്‍ കഴിയാതെ പ്രദേശത്തെ ജനം വലയുകയാണ്.

Top