മുംബൈയില്‍ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെട്ടേക്കും

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക്കിനെ നായക സ്ഥാനത്ത് എത്തിച്ചിരുന്നു

മുംബൈയില്‍ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെട്ടേക്കും
മുംബൈയില്‍ ഹര്‍ദിക്കിന് ആദ്യ മത്സരം നഷ്ടപ്പെട്ടേക്കും

ന്യൂഡല്‍ഹി: കഴിഞ്ഞ സീസണില്‍ മുംബൈയിലെ വാംഖഡെ സ്‌റ്റേഡിയത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ അവസാന മത്സരത്തിലെ കുറഞ്ഞ ഓവര്‍ നിരക്ക് ഹര്‍ദിക്കിന് തിരിച്ചടിയായേക്കും. സീസണിലെ അവസാന മത്സരമായിരുന്നെങ്കിലും ബിസിസിഐ ചട്ടങ്ങള്‍ അനുസരിച്ച് പുതിയ ടീമിലേക്ക് മാറിയാലും ആദ്യ മത്സരം കളിക്കാന്‍ പാടില്ലെന്നാണ്. 2024 സീസണില്‍ മൂന്നാം തവണയാണ് കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ നടപടിയുണ്ടായത്.

ആദ്യ കുറ്റത്തിന് ടീം നായകന് 12 ലക്ഷം രൂപ പിഴ ചുമത്തും. രണ്ടാമത്തെ കുറ്റത്തിന് ക്യാപ്റ്റന് ഈ പിഴ 24 ലക്ഷവുമാകും. മാത്രമല്ല സ്ലോ ഓവര്‍ റേറ്റിന് കാരണക്കാരായ കളിക്കാര്‍ക്കും പിഴ ചുമത്തുന്നു. മൂന്നാം തവണയും കുറ്റം ആവര്‍ത്തിച്ചാല്‍ പിഴ 30 ലക്ഷം രൂപയായി വര്‍ദ്ധിക്കുകയും നായകനെ ഒരു മത്സരത്തില്‍ വിലക്കുകയും ചെയ്യും. ഇതാണ് 2025ല്‍ വരാനിരിക്കുന്ന സീസണില്‍ മുംബൈയിൽ നായകന്‍ ഹര്‍ദിക്കിന് പണി കൊടുക്കാൻ പോകുന്നത്.

Also Read: ചൈനയെ തകര്‍ത്ത് ഇന്ത്യ; വനിതാ ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം നിലനിര്‍ത്തി

അഞ്ച് തവണ ചാമ്പ്യന്‍മാരായ മുംബൈ കഴിഞ്ഞ സീസണില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റി ഹര്‍ദിക്കിനെ നായക സ്ഥാനത്ത് എത്തിച്ചിരുന്നു. ഹര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റന്‍സിയില്‍ മുംബൈ ഇന്ത്യന്‍സിന്റെ മോശം പ്രകടനമാണ് കഴിഞ്ഞ സീസണില്‍ കണ്ടത്. അവസാന മത്സരത്തില്‍ എല്‍എസ്ജിയോട് 18 റണ്‍സിന്റെ തോല്‍വിയും വഴങ്ങി. 14 മത്സരങ്ങളില്‍ നിന്ന് നാല് ജയങ്ങള്‍ മാത്രമുണ്ടായിരുന്ന ടീം പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു.

Top