മുംബൈ: മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് ക്യാപ്റ്റന്‍ സ്ഥാനം രോഹിത് ശര്‍മക്ക് കൈമാറേണ്ടിവരുമെന്ന് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി.ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് തുടര്‍ച്ചയായി മൂന്ന് തോല്‍വികള്‍ വഴങ്ങിയതിന് പിന്നാലെയാണ് മനോജ് തിവാരിയുടെ പ്രവചനം. എന്റെ അറിവില്‍ മുംബൈ ടീം മാനേജ്‌മെന്റ് തീരുമാനങ്ങളെടുക്കുന്നതില്‍ മടി കാണിക്കാറില്ല. അതുകൊണ്ടാണ് അവര്‍ ഗുജറാത്തില്‍ നിന്ന് ഹാര്‍ദ്ദിക്കിനെ തിരിച്ചെത്തിച്ചതും, അഞ്ച് ഐപിഎല്‍ കിരീടങ്ങള്‍ സ്വന്തമാക്കിയ രോഹിത്തിനെ മാറ്റി ക്യാപ്റ്റന്‍ സ്ഥാനം ഹാര്‍ദ്ദിക്കിന് കൈമാറിയതും.
സീസണിലെ ആദ്യ മൂന്ന് കളികളും തോറ്റ മുംബൈ ഇന്ത്യന്‍സ് പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. തോല്‍വിക്ക് പുറമെ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ അംഗീകരിക്കാന്‍ മടി കാണിക്കുന്ന മുംബൈ ഫാന്‍സ് ഹാര്‍ദ്ദിക്കിനെ കൂവുകയും രോഹിത് ചാന്റുയര്‍ത്തുകയും ചെയ്യുന്നതാണ് മുംബൈ ഇന്ത്യന്‍സ് ടീം മാനേജ്‌മെന്റിന്റെ മറ്റൊരു തലവേദന. മുംബൈ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നായക സ്ഥാനം രവീന്ദ്ര ജഡേജക്ക് കൈമാറിയ എം എസ് ധോണി സീസണിലെ ആദ്യ ഏഴ് കളികളിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് പാതിവഴിക്ക് ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചെടുത്തിരുന്നു. അതുപോലെ ഹാര്‍ദ്ദിക്കില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം തിരിച്ചെടുക്കുമോ മുംബൈ മാനേജ്‌മെന്റ് എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
ടീമിന്റെ ക്യാപ്റ്റനെ മാറ്റുക എന്നത് വലിയ തീരുമാനമാണ്.എന്നിട്ടും ഈ സീസണില്‍ ഒറ്റ വിജയം പോലും നേടാന്‍ മുംബൈക്കാ യിട്ടില്ല. ക്യാപ്റ്റന്‍സി നന്നായിട്ടും സീസണിലെ മൂന്ന് കളികളിലും നിര്‍ഭാഗ്യം കൊണ്ട് തോറ്റതൊന്നുമല്ല മുംബൈ ഇന്ത്യന്‍സ്. തോറ്റ കളികളിലൊന്നും ഹാര്‍ദ്ദിക്കിന്റെ ക്യാപ്റ്റന്‍സിയും അത്ര മഹത്തരമൊന്നുമായിരുന്നില്ലെന്നും മനോജ് തിവാരി ക്രിക് ബസിലെ ചര്‍ച്ചയില്‍ പറഞ്ഞു.