CMDRF

മധ്യവയസ്‌കന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

പോര്‍ബന്ധര്‍-കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിനു മുന്നിലേക്കാണ് ചാടിയത്

മധ്യവയസ്‌കന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
മധ്യവയസ്‌കന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു

ആലപ്പുഴ: ഹരിപ്പാട് റെയില്‍വെ സ്റ്റേഷനിള്‍ നിന്ന് മധ്യവയസ്‌കന്‍ ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. സ്റ്റേഷനിലെ പ്ലാറ്റ്‌ഫോമില്‍ വിശ്രമിക്കുകയായിരുന്ന മധ്യവയസ്‌കന്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രെയിന്‍ കടന്നുപോകുന്നതിനിടെ പെട്ടെന്ന് മുന്നിലേക്ക് ചാടുകയായിരുന്നു. ഇന്ന് ഉച്ചയ്ക്കുശേഷം മൂന്നുമണിക്കാണ് സംഭവം.

പോര്‍ബന്ധര്‍-കൊച്ചുവേളി എക്‌സ്പ്രസ് ട്രെയിനിനു മുന്നിലേക്കാണ് ചാടിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസിനോട് അടുത്ത് പ്രായം തോന്നിക്കുന്നയാളാണ് മരിച്ചത്. ഹരിപ്പാട് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹം താലൂക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. മരിച്ചയാളെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.

Top