CMDRF

ഹീറോയുമായുള്ള കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തിക്കാന്‍ ഹാര്‍ളി

ഹീറോയുമായുള്ള കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തിക്കാന്‍ ഹാര്‍ളി
ഹീറോയുമായുള്ള കൂട്ടുകെട്ടില്‍ പുതിയ ബൈക്കുകള്‍ എത്തിക്കാന്‍ ഹാര്‍ളി

ന്ത്യന്‍ വിപണിയോട് വിടപറഞ്ഞുപോയ അമേരിക്കല്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായിരുന്നു ഹാര്‍ളി ഡേവിഡ്സണ്‍. എന്നാല്‍, ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോയുടെ കൈപിടിച്ച് ഇവര്‍ വീണ്ടും തിരിച്ചെത്തുകയായിരുന്നു. ഈ കൂട്ടുകെട്ടില്‍ രണ്ട് കാര്യങ്ങളാണ് സംഭവിച്ചത്. ഹാര്‍ളി ഡേവിഡ്സണിന് ഇന്ത്യയിലേക്ക് റീ എന്‍ട്രിയാണ് കിട്ടിയതെങ്കില്‍ രാജ്യത്തെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയരാന്‍ ഹീറോയ്ക്ക് സാധിച്ചു. ഹീറോ-ഹാര്‍ളി കൂട്ടുകെട്ടില്‍ ആദ്യമായി പുറത്തിറങ്ങിയ വാഹനം എക്‌സ് 440 ആയിരുന്നു. വലിയ സ്വീകാര്യതയാണ് ഈ വാഹനത്തിന് ലഭിച്ചത്. ഇതോടെ ഹാര്‍ളി ഡേവിഡ്സണ്‍ അവരുടെ മാതൃരാജ്യമായ അമേരിക്കയില്‍ ഉള്‍പ്പെടെ എത്തിച്ചിട്ടുള്ള കൂടുതല്‍ പ്രീമിയം മോഡലുകള്‍ ഇന്ത്യയിലും എത്തിക്കാനുള്ള തീരുമാനം സ്വീകരിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകാതെയുണ്ടാകും. ഏതൊക്കെ മോഡലുകളാണ് എത്തുകയെന്നും ഇതിനൊപ്പം അറിയാനാവും. ഇന്ത്യയിലെ പ്രീമിയം മോട്ടോര്‍സൈക്കിള്‍ ശ്രേണിയുടെ വളര്‍ച്ച നേരിട്ട് അറിഞ്ഞതിനാല്‍ തന്നെ ഹീറോയുമായുള്ള സഹകരണത്തില്‍ ഹാര്‍ളി പൂര്‍ണ തൃപ്തരാണെന്നാണ് വിലയിരുത്തല്‍.

2020-ലാണ് ഹാര്‍ളി ഡേവിഡ്സണ്‍-ഹീറോ മോട്ടോകോര്‍പ് കമ്പനികള്‍ സഹകരിക്കാന്‍ തീരുമാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹീറോയുടെ രാജസ്ഥാനിലെ പ്ലാന്റില്‍ കൂട്ടുകെട്ടിലെ ആദ്യ വാഹനമായ എക്‌സ് 440 നിര്‍മിക്കാന്‍ തീരുമാനിക്കുന്നത്. കഴിഞ്ഞ വര്‍ഷമാണ് വാഹനം വിപണിയില്‍ എത്തിയത്. എക്‌സ് 440 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സ് വിപണനവും ഹീറോയുടെ ഡീലര്‍ഷിപ്പുകളിലൂടെയാണ് നടക്കുന്നത്. അതേസമയം. ഹാര്‍ളി ഡേവിഡ്സണ്‍ ബ്രാന്റിലെ റൈഡിങ് ഗിയറുകള്‍, മറ്റ് അനുബന്ധ വസ്തുതുകള്‍ എന്നിവ കമ്പനിയുടെ എക്സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകളിലായിരിക്കും നടക്കുക. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള ഹാര്‍ളി ഡേവിഡ്സണ്‍ 2019-ലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. എക്‌സ് 440 മോട്ടോര്‍സൈക്കിളിന്റെ വില്‍പ്പനയും സര്‍വീസും സ്‌പെയര്‍ പാര്‍ട്‌സ് വിപണനവും ഹീറോയുടെ ഡീലര്‍ഷിപ്പുകളിലൂടെയാണ് നടക്കുന്നത്.

അതേസമയം. ഹാര്‍ളി ഡേവിഡ്സണ്‍ ബ്രാന്റിലെ റൈഡിങ് ഗിയറുകള്‍, മറ്റ് അനുബന്ധ വസ്തുതുകള്‍ എന്നിവ കമ്പനിയുടെ എക്സ്‌ക്ലൂസീവ് ഡീലര്‍ഷിപ്പുകളിലായിരിക്കും നടക്കുക. ഒരു നൂറ്റാണ്ടിന്റെ പാരമ്പര്യം അവകാശപ്പെടാനുള്ള ഹാര്‍ളി ഡേവിഡ്സണ്‍ 2019-ലാണ് ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. ആഡംബരത്തിനൊപ്പം കരുത്തന്‍ മോഡലുകളും എത്തിച്ചിരുന്ന ഹാര്‍ളിയുടെ വാഹന നിരയിലെ ഏറ്റവും കരുത്ത് കുറഞ്ഞ മോഡലായാണ് ഏറ്റവും വില കുറഞ്ഞ മോഡലായിരുന്നു എക്സ് 440. ഡെനിം, വിവിഡ്, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ ബൈക്കിന് യഥാക്രമം 2.39 ലക്ഷം, 2.59 ലക്ഷം, 2.79 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇന്ത്യയിലെ വില. 440 സി.സി. ഓയില്‍ കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിനാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ഇത് 27 ബി.എച്ച്.പി. പവറും 38 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡാണ് ഇതിലെ ട്രാന്‍സ്മിഷന്‍.

Top